NEWS

ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് സഞ്ചരിച്ച ട്രെയിനിനുനേരെ കല്ലേറ്; ജനൽ ചില്ലുകൾ തകർന്നു


ലക്നൗ∙ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് സഞ്ചരിച്ച ട്രെയിനിനുനേരെ കല്ലേറ്. ശതാബ്ദി എക്‌സ്പ്രസിന്റെ ജനൽച്ചില്ല് തകർന്നു. കാൺപുരിൽ നിന്നു ഡൽഹിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു മോഹൻ ഭാഗവത്. ഫിറോസാബാദിന് സമീപം ട്രെയിൻ എത്തിയപ്പോഴാണ് കല്ലേറുണ്ടായത്. പൊലീസ് അന്വേഷണം ആരംഭിച്ചു.ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. മോഹൻ ഭാഗവത് യാത്ര ചെയ്തിരുന്ന ഇ1 കോച്ചിലാണ് കല്ല് പതിച്ചത്. കല്ലേറിൽ കോച്ചിന്റെ ജനൽച്ചില്ല് തകര്‍ന്നു. യാത്രക്കാർ പരിഭ്രാന്തരായി. ആർക്കും പരുക്കേറ്റിട്ടില്ലെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. മോഹൻ ഭാഗവതും മറ്റ് യാത്രക്കാരും സുരക്ഷിതരാണ്.


Source link

Back to top button