SPORTS

‘4’ കൊണ്ട് 44 അടിച്ച് വൈഭവ്, ‘അടിച്ചുകയറി’ പ്രിഭ്സിമ്രൻ; ഫിഫ്റ്റിയുമായി ക്യപ്റ്റനും വൈസ് ക്യാപ്റ്റനും; അഫ്ഗാനെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ ടോട്ടൽ


ധാംബുള്ള ( ശ്രീലങ്ക) ∙ ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ എയ്ക്കെതിരെ അഫ്ഗാനിസ്ഥാൻ എയ്ക്ക് 350 റൺസ് വിജയലക്ഷ്യം. ആദ്യ ബാറ്റു ചെയ്ത ഇന്ത്യ എ, 49 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിലാണ് 349 റൺസെടുത്തത്. മഴയെ തുടർന്ന് മത്സരം 49 ഓവറാക്കി ചുരുക്കുകയായിരുന്നു. അർധസെഞ്ചറി നേടിയ ഓപ്പണർ പ്രഭ്സിമ്രൻ സിങ് (69 പന്തിൽ 84), ഋതുരാജ് ഗെയ്ക്‌വാദ് (80 പന്തിൽ 66), ക്യാപ്റ്റൻ തിലക് വർമ (73 പന്തിൽ 66), ഓപ്പണിങ്ങിൽ കസറിയ കൗമാരതാരം വൈഭവ് സൂര്യവംശി (22 പന്തിൽ 33), അവസാന ഓവറുകളിൽ തകർത്തടിച്ച സൂര്യാൻഷ് ഷെഡ‍്ഗെ (27 പന്തിൽ 40) എന്നിവരുടെ ബാറ്റിങ് കരുത്തിലാണ് ഇന്ത്യ മികച്ച സ്കോർ കണ്ടെത്തിയത്.പിന്നീടെത്തിയ പ്രിയാംശ് ആര്യ (9 പന്തിൽ 8) പെട്ടെന്നു പുറത്തായെങ്കിലും മൂന്നാം വിക്കറ്റിൽ ഒന്നിച്ച പ്രഭ്സിമ്രാൻ–ഋതുരാജ് ഗെയ്‍ക്‌വാദ് സഖ്യം ക്രീസിൽ നിലയുറിപ്പിച്ചു. ഇരുവരും 79 റൺസ് കൂട്ടിച്ചേർത്തു. സെഞ്ചറിയിലേക്ക് ബാറ്റുവീശിയ പ്രഭ്സിമ്രൻ, പക്ഷേ 22–ാം ഓവറിൽ പുറത്തായി. 14 ഫോറാണ് പ്രിഭ്‍സിമ്രൻ അടിച്ചത്. പിന്നീടെത്തിയ ക്യാപ്റ്റൻ തിലക് വർമ, ഗെയ്‍ക്‌വാദിന് ഉറച്ച പിന്തുണ നൽകി. ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും നിലയുറപ്പിച്ചതോടെ ഇന്ത്യയുടെ സ്കോർബോർഡ് അതിവേഗം ചലിച്ചു. ഇതിനിടെ മഴപെയ്ത് അരമണിക്കൂറോളം കളി തടസ്സപ്പെട്ടു.


Source link

Back to top button