SPORTS

കെസിഎലിലെ ‘ഒന്നാം സ്ഥാനക്കാർ’; കിരീടം തിരിച്ചുപിടിക്കാൻ കച്ചകെട്ടി കൊല്ലത്തിന്റെ ‌‘പുതിയമുഖങ്ങൾ’


കേരള ക്രിക്കറ്റ് ലീഗിന്റെ (കെസിഎൽ) 2 വർഷ ചരിത്രത്തെ വിജയങ്ങൾ കൊണ്ടളന്നാൽ ഒന്നാം സ്ഥാനക്കാർ കൊല്ലം സെയിലേഴ്സാണ്. ആദ്യ സീസണിലെ ചാംപ്യൻമാർ. നിലവിലെ റണ്ണറപ്പ്. കിരീടം തിരിച്ചുപിടിക്കാൻ കച്ചകെട്ടി മൂന്നാം സീസണിറങ്ങുമ്പോൾ പക്ഷേ, ടീമിന്റെ മുഖഛായ തന്നെ മാറിക്കഴിഞ്ഞു. കഴിഞ്ഞ 2 സീസണിലും ടീമിനെ നയിച്ച മുൻ കേരള ടീം ക്യാപ്റ്റൻ സച്ചിൻ ബേബി ആലപ്പുഴ ടീമിലേക്ക് പോയതോടെ, ലേലത്തിലൂടെ സ്വന്തമാക്കിയ പുതുതലമുറ താരം വത്സൽ ഗോവിന്ദ് ആണ് ഇത്തവണ ടീമിനെ നയിക്കുക.കേരള സീനിയർ ടീമിന്റെ പേസ് ആക്രമണത്തിന്റെ കുന്തമുനയായ എം.ഡി.നിധീഷാണ് ഇത്തവണ കൊല്ലം സ്വന്തമാക്കിയ മറ്റൊരു തുറുപ്പ് ചീട്ട്. കഴിഞ്ഞ സീസണിൽ വിക്കറ്റ് വേട്ടയിലെ രണ്ടാം സ്ഥാനക്കാരനായിരുന്ന എ.ജി.അമലും നിധീഷിന് കൂട്ടായുണ്ട്. കെ.കെ.ജിയാസാണ് ടീമിന്റെ മുഖ്യ പരിശീലകൻ. ഏരീസ് ഗ്രൂപ്പ് ചെയർമാനും സിഇഒയുമായ സോഹൻ റോയിയുടെ ഉടമസ്ഥതയിലുള്ള ടീമിന്റെ സഹഉടമ മുൻ രാജ്യാന്തര ക്രിക്കറ്റ് താരം എസ്.ശ്രീശാന്താണ്.ടീം ഇങ്ങനെ: ഓൾറൗണ്ടർമാർ: ബാറ്റർമാർ: വത്സൽ ഗോവിന്ദ്, അഭിഷേക് ജെ.നായർ, ആനന്ദ് കൃഷ്ണൻ, അരുൺ പൗലോസ്, എം.അജിനാസ്


Auto ⏭️

Back to top button