SPORTS
നൈറ്റ് ക്ലബ്ബിൽ അലമ്പുണ്ടാക്കി, ബെൻ സ്റ്റോക്സിനെ തല്ലാനോങ്ങി റഗ്ബി താരം, സുരക്ഷാ ഉദ്യോഗസ്ഥന്റെ മുഖത്ത് തുന്നൽ, ആരാണ് ടൊട്ടോവ ഔവ?

ലണ്ടൻ∙ ന്യൂസീലൻഡിനെതിരായ ഒന്നാം ടെസ്റ്റിന്റെ വിജയമാഘോഷിക്കാൻ നൈറ്റ് ക്ലബ്ബിലേക്കു പോയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സും സഹതാരം ഗസ് അക്കിൻസനും അടികൊള്ളാതെ രക്ഷപെട്ടത് ചെറിയ വ്യത്യാസത്തിലെന്നു വിവരം. കിവീസിനെതിരായ വമ്പന്‍ വിജയത്തിനു പിന്നാലെയാണ് നിയന്ത്രണങ്ങൾ മറികടന്ന് ബെൻ സ്റ്റോക്സും അക്കിൻസനും ലണ്ടനിലെ നൈറ്റ് ക്ലബ്ബിലെത്തിയത്. എന്നാൽ തർക്കങ്ങളെ തുടർന്ന് റഗ്ബി ക്ലബ്ബായ സാരസെൻസിന്റെ യുവതാരം ടൊട്ടോവ ഔവ ഇംഗ്ലണ്ട് ക്യാപ്റ്റനെ തല്ലാനോങ്ങുകയായിരുന്നു. സംഭവം വിവാദമായതോടെ സ്റ്റോക്സിനെ ഇംഗ്ലണ്ട് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നു നീക്കാന്‍ സാധ്യതയുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഇരുവരെയും രണ്ടാം ടെസ്റ്റിൽനിന്നു മാറ്റിനിർത്തുമെന്നും വിവരമുണ്ട്.ഇംഗ്ലണ്ട് ടീമംഗങ്ങളുടെ മദ്യപാനവും തുടർന്നുള്ള പ്രശ്നങ്ങളും ആദ്യമായല്ല വിവാദമാകുന്നത്. രാത്രി സമയത്ത് ടീം ക്യാംപിൽനിന്നു പുറത്തുപോകുന്നതിന് താരങ്ങൾക്ക് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് നിയന്ത്രണങ്ങൾ ഏർപെടുത്തിയിരുന്നു. എന്നാൽ ക്യാപ്റ്റൻ തന്നെ ഇത് ലംഘിച്ചത് ഇംഗ്ലണ്ട് ബോർഡിനെയും ഞെട്ടിച്ചിട്ടുണ്ട്. തുടർന്നാണ് കടുത്ത നടപടി തന്നെ എടുക്കാൻ ടീം മാനേജ്മെന്റ് തീരുമാനിച്ചത്. ജൂൺ 17ന് ഓവലിലാണ് ന്യൂസീലൻഡിനെതിരായ രണ്ടാം ടെസ്റ്റ് തുടങ്ങുന്നത്.
Source link


