NEWS
സാമ്പത്തിക തട്ടിപ്പ്: സിപിഎം ജില്ലാ സെക്രട്ടറിക്കും മുസ്‌ലിം ലീഗ് കൗൺസിലർക്കുമെതിരെ കേസ്

കോഴിക്കോട് ∙ 2018 ൽ കോഴിക്കോട് സംഘടിപ്പിച്ച ദേശീയ സീനിയർ വോളിബോൾ ചാംപ്യൻഷിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടിൽ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം.മെഹബൂബ്, പെരിന്തൽമണ്ണ മുനിസിപ്പാലിറ്റിയിലെ മുസ്‌ലിം ലീഗ് കൗൺസിലർ നാലകത്ത് ബഷീർ എന്നിവർ ഉൾപ്പെടെ അഞ്ചു പേർക്കെതിരെ വിശ്വാസ വഞ്ചനയ്ക്ക് കേസ് റജിസ്റ്റർ ചെയ്തു.2018 ൽ ചാംപ്യൻഷിപ് സംഘാടക സമിതിയിലെ ജനറൽ കൺവീനറും നിലവിൽ യുഡിഎഫ് കൗൺസിലറുമായ നാലകത്ത് ബഷീറിനെ ഒന്നാം പ്രതിയും 2018 ൽ സംഘാടക സമിതി ചെയർമാനായിരുന്ന നിലവിലെ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം.മെഹബൂബിനെ മൂന്നാം പ്രതിയാക്കിയുമാണ് വ്യാഴാഴ്ച നടക്കാവ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്.∙ കേസിന്റെ നാൾ വഴി
Source link


