NEWS

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ


കൊച്ചി∙ പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം സ്വദേശിനിയുടെ ബാഗിൽ നിന്ന് പണവും എടിഎം കാർഡും പെൻഡ്രൈവും അടങ്ങിയ പഴ്സാണ് യുവതി മോഷ്ടിച്ചത്. പെരുമ്പാവൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ബസ് നിർത്തി യാത്രക്കാർ ഇറങ്ങുമ്പോഴാണ് മോഷണം നടത്തിയത്. അയ്മുറിയിൽ നിന്നും പെരുമ്പാവൂർക്ക് വരികയായിരുന്നു ബസ്. ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് യുവതി പിടിയിലായത്. പെരുമ്പാവൂർ എഎസ്പി ഹർദിക് മീണ, ഇൻസ്പെക്ടർ ആർ. അനിൽ കുമാർ എസ്ഐമാരായ പ്രവീൺ പ്രകാശ് , ടി.കെ.അനിൽ, എഎസ്ഐ എ.ജി. രതി, സീനിയർ സിപിഒമാരായ രജിത് രാജൻ , എം.ബി. ജയന്തി, സിപിഒ നജ്മി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.


Source link

Back to top button