NEWS

വെള്ളത്തിന്റെ നില പരിശോധിക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണു; ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം


കണ്ണൂർ ∙ കരുവഞ്ചാലിൽ ഓട്ടോഡ്രൈവർ വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ. കൂളാമ്പിയിലെ  പുളിയൻപറമ്പിൽ രാജേഷിനെ (43) ആണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. കരുവഞ്ചാൽ ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവറാണ്. അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നു എന്നാണ് സംശയം. ഇന്ന് കിണർ വൃത്തിയാക്കാൻ രാജേഷ് തൊഴിലാളികളെ ഏർപ്പെടുത്തിയിരുന്നു. അതിന്റെ ഭാഗമായി പുലർച്ചെ നാലിന് മോട്ടോർ ഉപയോഗിച്ച് വെള്ളം വറ്റിക്കാൻ ശ്രമം തുടങ്ങി. വെള്ളത്തിന്റെ നില അറിയാൻ കിണർ പരിശോധിക്കുന്നതിനിടയായിരുന്നു അപകടമെന്നാണ് പ്രാഥമിക നിഗമനം. രാജേഷിനെ കാണാതായതിനെ തുടർന്ന്  വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ കണ്ടെത്തിയത്. ഫയർഫോഴ്സ് വന്നാണ് മൃതദേഹം പുറത്തെടുത്തത്. ഭാര്യ ജീബ. രണ്ട് മക്കളുണ്ട്.


Source link

Back to top button