BUSINESS
ആരാണ് കേരളത്തിൽ സ്വർണവില നിശ്ചയിക്കുന്നത്? വില നിർണയ സമിതിയിൽ ആരൊക്കെ? ഒരു ദിവസം എത്ര തവണ വില മാറും?

കൊച്ചി∙ സംസ്ഥാനത്ത് സ്വർണവില നിശ്ചയിക്കുന്നത് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആണെന്ന് ഭാരവാഹികൾ. സംസ്ഥാന ചെയർമാൻ ബി.ഗോവിന്ദൻ ചെയർമാനായി രൂപീകരിച്ചിട്ടുള്ള വില നിർണയ സമിതിയാണ് ദിവസേനയുള്ള വില നിശ്ചയിക്കുന്നത്. ജസ്റ്റിൻ പാലത്ര (പത്തനംതിട്ട), കെ.എം. ജലീൽ (പാലക്കാട്), ബിന്ദു മാധവ് ഭീമ (കൊച്ചി), റോയി പാലത്ര (ആലപ്പുഴ) എന്നിവരാണ് വിലനിർണയ സമിതിയിലുള്ളത്.1945ൽ സംഘടനാ രൂപീകരണം മുതൽ വിലനിർണയം നടത്തുന്നത് സംഘടനയാണ്. സ്വർണത്തിന് രാജ്യാന്തര വിലയിൽ ഉണ്ടാകുന്ന മാറ്റം അനുസരിച്ച് ദിവസം മൂന്നു പ്രാവശ്യം നിരക്ക് മാറ്റേണ്ടി വരുന്ന അവസ്ഥ ഒഴിവാക്കി ഒരു ദിവസത്തെ വില വ്യതിയാനത്തിന്റെ അടിസ്ഥാനത്തിൽ രണ്ടു തവണ നിരക്കു മാറ്റിയാൽ മതിയെന്ന് തീരുമാനിച്ചതായി സംഘടന അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിൽ സ്വർണവില ഏകീകരിക്കുന്നതിനുള്ള ശ്രമം നടത്തുമെന്ന് അവർ പറഞ്ഞു.Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് iStock/Deepak Sethiൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
Source link


