നായകനായി അശ്വന്ത് മാരിമുത്തു, നായിക മമിത ബൈജു

പ്രദീപ് രംഗനാഥനും മമിത ബൈജുവും നായകനും നായികയുമായി എത്തി ബ്ളോക് ബസ്റ്റർ ചിത്രം ഡ്യൂഡിന് ശേഷം ഇരുവരും ഒരുമിക്കുന്നു. ഇക്കുറി നിർമ്മാതാവായാണ് പ്രദീപ്. യുവ സംവിധായകരിൽ ശ്രദ്ധേയനായ അശ്വന്ത് മാരിമുത്തുവാണ് നായകൻ. പ്രദീപ് രംഗനാഥൻ, കയാദു ലോഹർ, അനുപമ പരമേശ്വർ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ബ്ളോക് ബസ്റ്റർ ചിത്രം ഡ്രാഗൺ സംവിധാനം ചെയ്തത് അശ്വന്ത് മാരിമുത്തുവാണ്. 2020 ൽ പുറത്തിറങ്ങിയ ഓ മൈ കടവുളേ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചതാണ് അശ്വന്ത്.
അതേസമയം, ധനുഷ് നായകനായ ’കര’ ആണ് മമിതയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം. സൂര്യ നായകനാവുന്ന വിശ്വനാഥൻ ആന്റ് സൺസ് എന്ന റോം - കോം ചിത്രത്തിലും മമിത ആണ് നായിക. വിജയ് നായകനാവുന്ന ജനനായകൻ, നിവിൻ പോളിക്കൊപ്പം ബത്ലഹേം കുടുംബയൂണിറ്റ് എന്നിവയും റിലീസിന് ഒരുങ്ങുന്നു. പ്രേമുലുവിനുശേഷം സംവിധായകൻ ഗിരീഷ് എ.ഡിയും മമിത ബൈജുവും ഒരുമിക്കുന്ന ബത്ലഹേം കുടുംബ യൂണിറ്റ് ഓണം റിലീസാണ്.
Source link


