NEWS
‘ശ്വേത മേനോന്റേത് വെറും പാഴ്വാക്കുകൾ, നീന കുറുപ്പിനെ ടിനി ടോം വിളിച്ച ചീത്ത പുറത്തു പറഞ്ഞാൽ നാറും’

താരസംഘടനയായ ‘അമ്മ’യിൽ പുകയുന്ന ആഭ്യന്തര കലഹങ്ങളും ജാതിവിവേചനവും തുറന്നുകാട്ടി പ്രമുഖ സംവിധായകൻ ആലപ്പി അഷ്റഫ്. സംഘടനയിലെ ഭാരവാഹികൾക്കിടയിലെ ചേരിതിരിവും, നടിമാരായ അൻസിബ ഹസൻ, നീനാ കുറുപ്പ് എന്നിവർ നേരിട്ട കടുത്ത മാനസിക പീഡനങ്ങളും വെളിപ്പെടുത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് മലയാള ചലച്ചിത്ര ലോകത്തെ ഞെട്ടിക്കുന്ന വിവരങ്ങൾ അദ്ദേഹം പുറത്തുവിട്ടത്. മുൻപ് സഹപ്രവർത്തകയായ ഒരു നടി ആക്രമിക്കപ്പെട്ടപ്പോൾ അവൾക്കൊപ്പം നിൽക്കാതെ വേട്ടക്കാരനെ സംരക്ഷിക്കാൻ ശ്രമിച്ചവർക്ക് കാലം കാത്തുവെച്ച ‘കാവ്യനീതി’യാണ് ഇപ്പോൾ സംഘടനയിൽ നടക്കുന്ന ആഭ്യന്തര കലഹങ്ങളെന്ന് അദ്ദേഹം പറയുന്നു. സംഘടനയുടെ നേതൃത്വത്തിൽ വന്ന മാറ്റങ്ങൾക്ക് ശേഷം പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന് കരുതിയെങ്കിലും, രാഷ്ട്രീയക്കാരെപ്പോലും നാണിപ്പിക്കുന്ന വാക്കുമാറ്റങ്ങളാണ് നിലവിലെ നേതൃത്വത്തിൽ നിന്നും ഉണ്ടാകുന്നത്. പണം തട്ടിപ്പ്, കുടുംബകലഹം, അസഭ്യവർഷം, തൊഴിൽ പീഡനം തുടങ്ങി ഗുരുതരമായ വിഷയങ്ങളാണ് ഇപ്പോൾ സംഘടനയ്ക്കുള്ളിൽ പുകയുന്നതെന്നും അദ്ദേഹം ആരോപിച്ചു.‘‘അജ്ഞതയുടെ തീരത്തുകൂടി സഞ്ചരിക്കുന്നവർ അധികാരത്തിൽ എത്തിയാൽ നമ്മുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുമെന്ന് മാത്രമല്ല, ആളുകൾ അവഹേളിക്കപ്പെടുകയും ചെയ്യും. ന്യായങ്ങളെ കാത്ത്, നേരിനെ കാട്ടി, നേരായി ജീവിക്കുന്നവർ ആയിരിക്കണം നേതൃസ്ഥാനങ്ങളെ അലങ്കരിക്കേണ്ടവർ. ‘അമ്മ’ എന്ന സംഘടനയിൽ ഇപ്പോൾ നടക്കുന്ന ദുർഗന്ധം വമിക്കുന്ന സംഭവങ്ങളുടെ അകത്തളത്തിലേക്ക് നമുക്കൊന്ന് കടന്നുചെല്ലാം.അവർ പറഞ്ഞത് ഇപ്പോൾ അക്ഷരംപ്രതി ശരിയായിരിക്കുകയാണ്. ഭരണം ഏറ്റെടുത്ത അന്ന് തുടങ്ങിയ ആഭ്യന്തര കലഹമാണ്. പലപ്രാവശ്യം പൊട്ടലും ചീറ്റലും ഒക്കെ പുറംലോകത്തും എത്തിയിരുന്നു. അതൊക്കെ ഒന്ന് തീർത്തിട്ട് വേണ്ടേ മറ്റു കാര്യങ്ങൾ ചർച്ച ചെയ്യാൻ? എന്നാൽ ഇപ്പോൾ പ്രശ്നങ്ങൾ ചീങ്ങി നാറുന്ന ബോംബുകളായി ഒന്നിനുപുറകെ മറ്റൊന്നായി വന്നുകൊണ്ടിരിക്കുകയാണ്. ഇതൊക്കെ ചർച്ച ചെയ്ത് ഒന്ന് ഒതുക്കിയതിനുശേഷം വേണമല്ലോ അടുത്ത വിഷയത്തിലേക്ക് കടക്കാൻ.
Source link


