SPORTS

‘ആളറിഞ്ഞ് കളിക്കെടാ..’: കോലി– ഹെഡ് വിവാദത്തിന് ഒരു ‘അമേരിക്കൻ ബന്ധം’ കൂടി; റാപ്പര്‍ ട്രാവിസ് സ്കോട്ടിന് പൊങ്കാല!


ബെംഗളൂരു∙ വിരാട് കോലിയും ട്രാവിസ് ഹെഡും തമ്മിലുള്ള മൈതാനത്തെ തർക്കം ഓരോ ദിവസം കഴിയുന്തോറും പുതിയ തലങ്ങളിലേക്ക് നീങ്ങുകയാണ്. വിഷയത്തിന് ഇപ്പോൾ ഒരു ‘അമേരിക്കൻ’ ബന്ധം കൂടി കൈവന്നിരിക്കുകയാണ്. ട്രാവിസ് ഹെഡുമായി പേരിലുള്ള സാമ്യത്തെ തുടര്‍ന്ന് പൊല്ലാപ്പ് പിടിച്ചിരിക്കുന്നത് അമേരിക്കൻ റാപ്പറായ ട്രാവിസ് സ്കോട്ടാണ്. തെറ്റിയത് കോലിയും ട്രാവിസ് ഹെഡുമാണെങ്കിലും പൊങ്കാലയത്രയും സ്കോട്ടിന്‍റെ പേജിലാണ്.  ട്രാവിസ് എന്ന പേരുകണ്ടതും കോലിയുടെ ആരാധകര്‍  ഇരച്ചെത്തിയതാണ് സ്കോട്ടിനെ വലച്ചത്. ഇന്‍സ്റ്റഗ്രാമില്‍ സ്കോട്ട് പങ്കുവച്ച പോസ്റ്റുകൾക്ക് താഴെയാണ് വിദ്വേഷ കമന്‍റുകളും അസഭ്യങ്ങളും ചിലര്‍ എഴുതി നിറച്ചത്. നേരത്തെ, ട്രാവിസ് ഹെഡിന്റെ ഭാര്യ ജെസ്സിക്കയും തനിക്കെതിരെ സൈബറാക്രമണം നടക്കുന്നെന്ന പരാതിയുമായി രംഗത്തെത്തിയിരുന്നു. തന്റെ സമൂഹമാധ്യമ പോസ്റ്റുകൾ താഴെ അധിക്ഷേപ കമന്റുകൾ നിറയുകയാണെന്നും തന്റെ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും പോസ്റ്റുകൾക്കു താഴെയും ആക്രമണമുണ്ടെന്ന് ജെസ്സിക്ക പറഞ്ഞു. ‘‘2023 ലോകകപ്പിന് ശേഷം ഉണ്ടായ അധിക്ഷേപത്തിന്റെ ആവർത്തനമായി ഇതിനെ തോന്നുന്നു. എന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് നേരെ വ്യാപക ആക്രമണമാണ്… ഞങ്ങൾ സുരക്ഷിതരാണ്, എന്നാൽ അവർ എന്റെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ആക്രമിക്കുകയാണ്.’’– ഓസ്‌ട്രേലിയൻ മാധ്യമമായ ‘ദി അഡ്വർടൈസറിനോട്’ ജെസ്സിക്ക പറഞ്ഞു. മേയ് 22നു നടന്ന റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു– സൺറൈസേഴ്സ് ഹൈദരാബാദ് മത്സരത്തിലാണ് വിവാദ സംഭവങ്ങൾ അരങ്ങേറിയത്. . മത്സരത്തിൽ 55 റൺസിനാണ് ആർസിബിയെ സൺറൈസേഴ്സ് തോൽപ്പിച്ചത്. ‌ടീമിന്റെ മോശം പ്രകടനത്തിൽ കോലി അതൃപ്തനായിരുന്നു. മത്സരത്തിന് ശേഷമുള്ള പതിവ് ഹസ്തദാന ചടങ്ങിനിടെ, ഹൈദരാബാദ് ഓപ്പണർ ട്രാവിസ് ഹെഡിനെ കണ്ടില്ലെന്ന് നടിച്ച് കോലി കടന്നുപോകുകയായിരുന്നു. ഇതാണ് വിവാദമായത്.


Source link

Back to top button