SPORTS
വിജയഗർജനം തുടരാൻ നീലക്കടുവകൾ; കൊച്ചി ഇറങ്ങുന്നത് സഞ്ജു ‘സപ്പോർട്ടിൽ’

സഞ്ജു–സലി സഹോദര സഖ്യമായിരുന്നു കഴിഞ്ഞ കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) സീസണിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനെ ആരാധകരുടെ പ്രിയപ്പെട്ട ടീമാക്കി മാറ്റിയത്. ചേട്ടൻ സലി സാംസൺ നയിച്ച ടീമിനു വേണ്ടി കച്ചമുറുക്കാൻ രാജ്യാന്തര താരമായ അനുജൻ സഞ്ജു സാംസൺ ഇറങ്ങിയതോടെ കൊച്ചി കഴിഞ്ഞ തവണ കപ്പിൽ മുത്തമിടുകയും ചെയ്തു. ഇത്തവണ പക്ഷേ സഞ്ജു കെസിഎലിൽ കളിക്കുന്നില്ല; എങ്കിലും ടീമിന്റെ ഒരുക്കത്തിൽ സഞ്ജുവിന്റെ പിന്തുണയുണ്ട്. സലി നയിക്കുന്ന ടീമിൽ മിടുക്കുള്ള താരങ്ങളേറെ. ആ കരുത്തിൽ ചാംപ്യൻപട്ടം നിലനിർത്താമെന്ന പ്രതീക്ഷയിലാണ് കൊച്ചി ബ്ലൂടൈഗേഴ്സ്. ആദ്യ സീസണിൽ ടീമിനെ നയിച്ച പേസർ ബേസിൽ തമ്പിയാണ് വൈസ് ക്യാപ്റ്റൻ.കേരള സീനിയർ ടീമംഗങ്ങളായ കെ.എം.ആസിഫ്–ബേസിൽ തമ്പി–ഏദൻ ആപ്പിൾ ടോം പേസ് ത്രയമാണു ബോളിങ്ങിൽ കൊച്ചിയുടെ കരുത്ത്. ഭിന്നശേഷിക്കാരുടെ ലോകകപ്പിൽ ഇന്ത്യയെ ജേതാക്കളാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച സ്പിന്നർ അനീഷ് രാജൻ ഉൾപ്പെട്ടതാണ് സ്പിൻ വകുപ്പ്. സി.എം. ദീപക്കിന്റെ നേതൃത്വത്തിലുള്ള കോച്ചിങ് നിരയാണ് ടീമിനെ ഒരുക്കുന്നത്. വ്യവസായി സുഭാഷ് മാനുവലാണു ടീം ഉടമ.
Auto ⏭️


