NATIIONAL
ചെന്നൈയെയും ‘ഓവർടേക്ക്’ ചെയ്ത് സീസൺ അവസാനിപ്പിച്ച് ഡൽഹി; ഈഡൻ ഗാർഡൻസിൽ കൊൽക്കത്തയെ 40 റൺസിന് വീഴ്ത്തി

കൊൽക്കത്ത ∙ രാജസ്ഥാൻ റോയൽസ് പ്ലേഓഫ് ഉറപ്പിച്ചതോടെ അപ്രസക്തമായ ഐപിഎൽ സീസണിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 40 റൺസ് വിജയം. ഡൽഹി ഉയർത്തിയ 204 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത 18.4 ഓവറിൽ 163 റൺസിന് ഓൾഔട്ടായി. ജയത്തോടെ 14 പോയിന്റുമായി ഡൽഹി ആറാം സ്ഥാനത്തേയ്ക്കു കയറി സീസൺ അവസാനിപ്പിച്ചു. കൊൽക്കത്ത ഏഴാമതായപ്പോൾ ചെന്നൈ സൂപ്പർ കിങ്സ് എട്ടിലേക്ക് താഴ്ന്നു. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹി, അർധസെഞ്ചറി നേടിയ ക്യാപ്റ്റൻ കെ.എൽ.രാഹുൽ (30 പന്തിൽ 60), ക്യാപ്റ്റൻ അക്ഷർ പട്ടേൽ (25 പന്തിൽ 39), ഡേവിഡ് മില്ലർ (19 പന്തിൽ 28) തുടങ്ങിയവരുടെ ബാറ്റിങ് കരുത്തിലാണ് 200+ ടോട്ടൽ നേടിയത്. നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ട്ത്തിലാണ് ഡൽഹി 203 റൺസടുത്തത്. കൊൽക്കത്തയ്ക്കായി സൗരഭ് ദുബെയ രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ സുനിൽ നരെയ്ൻ, വരുൺ ചക്രവർത്തി, അനുകൂൽ റോയ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Source link


