test del 5 copy of del 3
തലശ്ശേരി ഫസൽ വധക്കേസിലെ രക്തം പുരണ്ട തൂവാല കോടതിയിൽ നിന്നു നഷ്ടപ്പെട്ടു; എലി കരണ്ടെന്ന് വാദം

കൊച്ചി∙ എൻഡിഎഫ് പ്രവർത്തകൻ തലശ്ശേരി മുഹമ്മദ് ഫസലിനെ (35) കൊലപ്പെടുത്തിയ കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത തൂവാല എറണാകുളം സിജെഎം കോടതിയിൽ നിന്നു നഷ്ടപ്പെട്ടു. സിബിഐ പ്രത്യേക കോടതിയിൽ നടക്കുന്ന സാക്ഷി വിസ്താരത്തിനിടയിലാണ് ഇക്കാര്യം പുറത്തുവന്നത്. കൊലപാതകത്തിനു ശേഷം വർഗീയ കലാപമുണ്ടാക്കുകയെന്ന ഗൂഢലക്ഷ്യത്തോടെ ഫസലിന്റെ രക്തം പുരണ്ട തൂവാല സമീപത്തെ ആർഎസ്എസ് പ്രവർത്തകരുടെ വീടിനു സമീപം പ്രതികൾ കൊണ്ടുവന്നിട്ടു. കേസന്വേഷണം വഴിതെറ്റിക്കാനുള്ള ഗൂഢലക്ഷ്യത്തോടെയാണു പ്രതികൾ ഇങ്ങനെ ചെയ്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.വിസ്താരത്തിനിടെ തൂവാല അടങ്ങുന്ന തൊണ്ടി കവർ ഹാജരാക്കാൻ പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടപ്പോഴാണു പുറത്ത് ‘തൂവാല’ എന്ന് എഴുതിയ നടുഭാഗം കീറിയ കവർ മറ്റൊരു കവറിൽ നിക്ഷേപിച്ചു കോടതിയിൽ ഹാജരാക്കിയത്. രണ്ടാമത്തെ കവറിനു പുറത്ത് ‘എലി കരണ്ടു നശിപ്പിച്ചതായി’ ആരോ എഴുതിയിരുന്നെങ്കിലും വിശ്വസനീയമായി തോന്നാത്തതിനാൽ സിബിഐ വിവരശേഖരണം തുടങ്ങി. തൊണ്ടിമുതൽ നഷ്ടപ്പെട്ടതു എലി കരണ്ടാണെന്ന വാദം കോടതിയും മുഖവിലയ്ക്കെടുത്തിട്ടില്ല.
Source link

