test del 5 copy of del 3
ധവളപത്രം പുറത്തിറക്കാനുള്ള ചർച്ച, സമരകവാടത്തിലൂടെ യാത്ര; ആ പതിവിനും മുടക്കമില്ല: തിരക്കൊഴിയാതെ സതീശന്‍

തിരുവനന്തപുരം∙ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത് രണ്ടാം ദിവസവും തിരക്കില്‍നിന്നു തിരക്കിലേക്ക് വി.ഡി.സതീശന്‍. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ പ്രതിപക്ഷ നേതാവിന്റെ വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ തന്നെയാണ് വി.ഡി.സതീശന്‍ തുടരുന്നത്. സത്യപ്രതിജ്ഞയും മറ്റു സന്ദര്‍ശനങ്ങളും മന്ത്രിസഭായോഗവും വകുപ്പു നിര്‍ണയ ചര്‍ച്ചകളും കഴിഞ്ഞ് രാത്രി വൈകിയാണ് കിടന്നതെങ്കിലും ചൊവ്വാഴ്ച രാവിലെ തന്നെ ഉണര്‍ന്നു തയാറായി. പതിവു പോലെ രാവിലെ കന്റോണ്‍മെന്റ് ഹൗസില്‍ സന്ദര്‍ശകരുടെ തിരക്കായിരുന്നു. പ്രഭാതഭക്ഷണത്തിനു ശേഷം, പരാതി നല്‍കാനും ആശംസ അര്‍പ്പിക്കാനും എത്തിയവരെ നിരാശരാക്കാതെ കണ്ടതിനു ശേഷം സെക്രട്ടേറിയറ്റിലേക്കു യാത്ര. ഇതിനിടെ മന്ത്രിമാരായി ചുമതലയേറ്റവര്‍ കൂടിക്കാഴ്ചയ്ക്ക് എത്തി. ഉച്ചയ്ക്ക് വര്‍ഷങ്ങള്‍ക്കു ശേഷം തുറന്ന സെക്രട്ടേറിയറ്റിന്റെ സമരകവാടത്തിലൂടെ ഉച്ചഭക്ഷണത്തിനായി വീട്ടിലേക്കു മടക്കം. കോണ്‍ഗ്രസ് അനുകൂല സംഘടനാ ഭാരവാഹികളുടെ ആവശ്യപ്രകാരമാണ് സമരകവാടത്തിലൂടെ പുറത്തേക്കു പോയത്. കന്റോണ്‍മെന്റ് ഹൗസിലെത്തി ഉച്ചഭക്ഷണത്തിനു ശേഷം ചെറുവിശ്രമം കഴിഞ്ഞു വീണ്ടും ഓഫിസിലെത്തി. ട്രാന്‍ജെന്‍ഡേഴ്‌സിന്റെ പ്രതിനിധികള്‍, സില്‍വര്‍ ലൈന്‍ സമര സമിതി ഭാരവാഹികള്‍ തുടങ്ങി നിരവധി പേരാണ് ഉച്ചയ്ക്കു ശേഷം കൂടിക്കാഴ്ചയ്ക്ക് എത്തിയത്. തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് 102 സീറ്റു കിട്ടുമെന്നു കൃത്യമായി പ്രവചിച്ച സി.പി.റാഷിദ് മുഖ്യമന്ത്രിയെ കണ്ട് പ്രവചനം ഫലിച്ച സന്തോഷം അറിയിച്ചു. രാവിലെ എട്ടരയോടെ ഓഫിസിലെത്തിയ മുഖ്യമന്ത്രി രാത്രി എട്ടു മണിക്കും ഓഫിസില്‍ തന്നെ ഉണ്ടായിരുന്നു. ഔദ്യോഗികത്തിരക്കുകള്‍ അവസാനിപ്പിച്ച് സെക്രട്ടേറിയറ്റില്‍നിന്നു കന്റോണ്‍മെന്റ് ഹൗസിലെത്തുമ്പോള്‍ അവിടെയും രാത്രി വൈകി സന്ദര്‍ശകര്‍ കാത്തിരിക്കുന്നു. തിരക്കുകള്‍ക്കിടയിലും അത്താഴത്തിനു ശേഷം കുറച്ചുസമയം വായന എന്ന പതിവ് മുടക്കമില്ലാതെ കൊണ്ടുപോകുന്നുണ്ട് മുഖ്യമന്ത്രി.
Source link


