ശബരിമല മാസ്റ്റർപ്ലാൻ നിലച്ചു; ബദൽ ക്രമീകരണത്തിന് ദേവസ്വം ബോർഡ്

തിരുവനന്തപുരം: മാസ്റ്റർപ്ലാൻ പ്രകാരമുള്ള നിർമ്മാണങ്ങൾ നിലച്ചതോടെ, ശബരിമലയിലും നിലയ്ക്കലിലും തീർത്ഥാടന കാലത്ത് ബദൽ സംവിധാനങ്ങൾ ഒരുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാനായി ബോർഡിന്റെ പ്രത്യേക യോഗം ഇന്ന് ചേരും. നവംബർ 16നാണ് തീർത്ഥാടന കാലം തുടങ്ങുന്ന ത്.
ഫണ്ട് ലഭിക്കാതായതോടെയാണ് മാസ്റ്റർപ്ലാൻ അനുസരിച്ചുള്ള നിർമ്മാണങ്ങൾ സ്തംഭനത്തിലായത്. 2016 മുതൽ 2026 വരെ 73 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. 1033.62 കോടി രൂപയാണ് മാസ്റ്റർപ്ലാനിന്റെ ആകെ ചെലവ്. സന്നിധാനത്തെ ബയോഗ്യാസ് പ്ലാന്റ് മാത്രമേ തീർത്ഥാടന കാലത്തിനുമുമ്പ് പൂർത്തിയാവൂ എന്നാണ് വിലയിരുത്തൽ. പ്രാഥമിക ജോലികളുടെ ബില്ലുകൾ മാറി നൽകാത്തതിനാൽ ബയോഗ്യാസ് പ്ലാന്റിന്റെ നിർമ്മാണവും ഇഴഞ്ഞു.
നിയന്ത്രണ വിഷയങ്ങൾ
നിലയ്ക്കലിൽ എത്തുന്ന ഭക്തർ കൂട്ടത്തോടെ സന്നിധാനത്തേക്ക് എത്തുന്നത് നിയന്ത്രിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഇന്നു ചർച്ചചെയ്യും. വിശ്രമസൗകര്യവും ടോയ്ലെറ്റ് സൗകര്യവും വിപുലപ്പെടുത്തും. വൈകുന്നേരം കലാപരിപാടികൾ സംഘടിപ്പിക്കും. ഭക്ഷണം, കുടിവെള്ള ലഭ്യത എന്നിവ ഉറപ്പാക്കും. സന്നിധാനത്തെ തിരക്ക് കുറയുന്നതനുസരിച്ച് മാത്രമേ നിലയ്ക്കലിൽ നിന്നും പമ്പയിലേക്ക് ഭക്തരെ കടത്തിവിടുകയുള്ളൂ. സന്നിധാനത്ത് ഭക്തർ കൂടുതൽ നേരം തങ്ങുന്നതും ഒഴിവാക്കും.
Source link
NEWS
Read News
Read News✅


