NEWS

ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി; നെഞ്ചുവേദനയായിട്ടും ക്യൂവിൽ നിർത്തി, കുഴഞ്ഞു വീണു


തിരുവനന്തപുരം∙ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് രോഗി മരിച്ചതായി പരാതി. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടിയെത്തിയ നെയ്യാറ്റിൻകര സ്വദേശി രാജേഷ് കുമാർ (52) ആണ് ആശുപത്രി വരാന്തയിൽ കുഴഞ്ഞുവീണ് മരിച്ചത്. മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ വിസമ്മതിച്ചു.ഉടൻ ചികിത്സ നൽകുന്നതിന് പകരം ക്യൂവിൽ നിൽക്കാൻ അധികൃതർ നിർദേശിച്ചുവെന്നാണ് കുടുംബത്തിന്റെ ആരോപണം. നെഞ്ചുവേദനയാണെന്ന് അറിയിച്ചിട്ടും അധികൃതർ ഗൗനിച്ചില്ലെന്നും ഏകദേശം അരമണിക്കൂറോളം ക്യൂവിൽ കാത്തുനിന്ന ശേഷമാണ് രാജേഷ് കുമാർ കുഴഞ്ഞുവീണതെന്നും ബന്ധുക്കൾ പറയുന്നു. കൃത്യസമയത്ത് ചികിത്സ ലഭിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. സംഭവത്തിന് പിന്നാലെ ആശുപത്രിയിൽ വലിയ പ്രതിഷേധമുണ്ടായി. ബന്ധുക്കളും ജീവനക്കാരും തമ്മിൽ രൂക്ഷമായ വാഗ്വാദം നടന്നു.


Source link

Back to top button