LIFESTYLE
55 രൂപ മാത്രം ചെലവാക്കിയാൽ മതി, ആയിരത്തോളം ചാനലുകൾ വിരൽത്തുമ്പിൽ , വമ്പൻ ഓഫർ

മൊബൈൽ ഫോൺ
കൊച്ചി: കുറഞ്ഞ ചെലവിൽ പുതിയ ലൈവ് ടിവി സ്ട്രീമിംഗ് പ്ലാനുമായി റിലയൻസ് ജിയോ. ‘ജിയോ ടിവി പ്രോയുടെ’ 55 രൂപയുടെ പുതിയ പാക്കാണ് അവതരിപ്പിച്ചത്. ഇതിലൂടെ ഉപഭോക്താക്കൾക്ക് 1,000ലധികം തത്സമയ ടെലിവിഷൻ ചാനലുകൾ കാണാം. 16-ലധികം ഭാഷകളിലായി 150-ലധികം പ്രീമിയം ചാനലുകൾ ലഭ്യമാണ്.
55 രൂപയുടെ പാക്ക് റീചാർജ് ചെയ്ത ശേഷം ജിയോടിവിയുടെ ആപ്പ് തുറന്ന് ജിയോ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്താൽ മതി. പ്രത്യേക ആക്ടിവേഷൻ ആവശ്യമില്ല. റീചാർജ് വിജയകരമായ ഉടൻ തന്നെ പ്രീമിയം ചാനലുകൾ കാണാനാകും. ഇത് വിനോദത്തിനായി മാത്രം രൂപകൽപ്പന ചെയ്ത പാക്കാണ്. അതിനാൽ ഇതിൽ വോയ്സ് കോളോ എസ്.എം.എസ് ആനുകൂല്യങ്ങളോ ഉൾപ്പെടുന്നില്ല.
Source link


