test del 5 copy of del 3
കോൺഗ്രസിന് 12 മന്ത്രിമാർ; ലീഗിന് 5, മന്ത്രിമാരുടെ സാധ്യതാ പട്ടിക ഇങ്ങനെ

തിരുവനന്തപുരം∙ യുഡിഎഫ് മന്ത്രിസഭാ രൂപീകരണ ചർച്ചകൾ അന്തിമഘട്ടത്തിലേക്ക്. ലീഗ് അടക്കമുള്ള ഘടകകക്ഷികളുമായി കോൺഗ്രസ് നേതൃത്വം ഇന്ന് വീണ്ടും ചർച്ച നടത്തും. റവന്യൂ വേണമെന്നാണ് കേരള കോൺഗ്രസ് (ജോസഫ്) ആവശ്യപ്പെടുന്നത്. കൃഷി നൽകാമെന്നാണ് കോൺഗ്രസ് പറയുന്നത്. വകുപ്പുകളിൽ ഉച്ചയോടെ ധാരണയാകും. മന്ത്രിമാരുടെ പട്ടിക വൈകിട്ടോടെ ഗവർണർക്ക് കൈമാറും. 21 അംഗ മന്ത്രിസഭയിൽ കോൺഗ്രസിനു മുഖ്യമന്ത്രിയടക്കം 12 പേരെ ലഭിക്കും. നാളെ 10നാണ് വി.ഡി.സതീശൻ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്.∙ കോൺഗ്രസ് (12): ഏറക്കുറെ ഉറപ്പായവർ രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ.മുരളീധരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി.സി.വിഷ്ണുനാഥ്, എ.പി.അനിൽകുമാർ, എം.ലിജു, ബിന്ദു കൃഷ്ണ. പരിഗണനാപട്ടികയിൽ റോജി എം.ജോൺ, ചാണ്ടി ഉമ്മൻ, ടി.സിദ്ദീഖ്, ഷാനിമോൾ ഉസ്മാൻ, അൻവർ സാദത്ത്, ഐ.സി.ബാലകൃഷ്ണൻ, എൻ.ശക്തൻ, വി.ടി.ബൽറാം.മുസ്‌ലിം ലീഗ് (5): ആദ്യപരിഗണന പി.കെ.കുഞ്ഞാലിക്കുട്ടി, എൻ.ഷംസുദ്ദീൻ, പി.കെ.ബഷീർ, കെ.എം.ഷാജി എന്നിവർക്ക്. സാധ്യതാപട്ടികയിൽ പാറയ്ക്കൽ അബ്ദുല്ല, വി.ഇ.അബ്ദുൽ ഗഫൂർ, എ.കെ.എം.അഷ്റഫ്. ഇന്നു രാവിലെ 9നു തിരുവനന്തപുരത്തു ചേരുന്ന നിയമസഭാകക്ഷി യോഗത്തിനു ശേഷം പ്രഖ്യാപനമുണ്ടാകും. 2011 ലെ വകുപ്പുകൾ തന്നെ ഇത്തവണയും ലഭിക്കാനാണു സാധ്യത. ഉന്നതവിദ്യാഭ്യാസം ഏറ്റെടുക്കാൻ കോൺഗ്രസിനു താൽപര്യമുണ്ട്.
Source link


