NATIIONAL
അവസാന പന്തുവരെ പൊരുതി രഘുവംശി, അർധ സെഞ്ചറി; ആർസിബിക്ക് 193 റൺസ് വിജയലക്ഷ്യം

റായ്പുർ∙ ഇന്ത്യൻ പ്രീമീയർ ലീഗിലെ നിർണായക മത്സരത്തില്‍ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ 193 റൺസ് വിജയലക്ഷ്യമുയർത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിലാണ് 192 റൺസെടുത്തത്. പ്ലേ ഓഫ് ഉറപ്പിക്കാൻ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് ഇന്നു വിജയിക്കണം. പ്ലേ ഓഫിലേക്കുള്ള വിദൂരസാധ്യത നിലനിർത്താൻ കൊൽക്കത്തയ്ക്കും ജയിക്കണം.പവർപ്ലേ തീരും മുൻപേ ക്യാപ്റ്റൻ അജിൻക്യ രഹാനെയും (13 പന്തിൽ 19) വീണതോടെ കൊൽക്കത്ത പ്രതിരോധത്തിലായി. എന്നാൽ രഘുവംശിക്കൊപ്പം കാമറൂൺ ഗ്രീനും ചേർന്നപ്പോൾ, 11.1 ഓവറിൽ കൊൽക്കത്ത 100 കടന്നു. 32 പന്തുകളിൽ രഘുവംശി 50 കടന്നു. സ്കോർ 116ൽ നിൽക്കെ ഗ്രീനിനെ ഇന്ത്യൻ യുവതാരം റാസിഖ് സലാം ബോൾഡാക്കി. പക്ഷേ റിങ്കു സിങ്ങിനെ കൂട്ടുപിടിച്ച് രഘുവംശി തകർത്തടിച്ചു. ഇന്നിങ്സിലെ അവസാന പന്തിൽ താരം റൺഔട്ടാകുകയായിരുന്നു.
Source link


