test del 5 copy of del 3

വിഡ്ഢിത്തം കാണിച്ചാൽ ‘നീല ശ്മശാനമാകും’: അമേരിക്കൻ ആയുധങ്ങൾ കടത്തിവിടാൻ അനുവദിക്കില്ലെന്ന് ഇറാൻ


ടെഹ്‌റാൻ∙ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ അമേരിക്കൻ ആയുധങ്ങൾ പ്രാദേശിക സൈനിക താവളങ്ങളിലേക്ക് കടത്തിവിടാൻ ഇനി അനുവദിക്കില്ലെന്ന് ഇറാൻ സൈന്യം പ്രഖ്യാപിച്ചു. ജലപാതയുടെ പൂർണ നിയന്ത്രണം ഇറാൻ സായുധ സേനയുടെ സംയുക്ത മേൽനോട്ടത്തിലാണെന്ന് സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അക്രമിനിയ പറഞ്ഞു. ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകാൻ ആഗ്രഹിക്കുന്ന ഏത് രാജ്യവും ഇറാന്റെ സായുധ സേനയുടെ നിരീക്ഷണത്തിനു വിധേയമായിരിക്കണം. എങ്കിൽ മാത്രമേ സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ സാധിക്കൂ എന്നും മുൻ സായുധ സേനാ മേധാവി മേജർ ജനറൽ അബ്ദുൽറഹീം മൂസവിയുടെ നാൽപതാം ചരമദിന ചടങ്ങിൽ സംസാരിക്കവേ അക്രമിനിയ പറഞ്ഞു.


Source link

Back to top button