test del 5 copy of del 3

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം; 63 വയസ്സുകാരൻ അറസ്റ്റിൽ


കോഴിക്കോട് ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ കേസിൽ 63 വയസ്സുകാരൻ അറസ്റ്റിൽ. വെങ്ങാലി സ്വദേശി മമ്മദ് കോയയെയാണ് എലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. വീടിനടുത്ത് വച്ച് പെൺകുട്ടിയെ പ്രതി കടന്നുപിടിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ പരാതിയിൽ പൊലീസ് പോക്സോ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി. എലത്തൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രഞ്ജിത്, സബ് ഇൻസ്പെക്ടർമാരായ ഷഹദ്, വിജയൻ, എസ്‌സി.പി.ഒ രൂപേഷ്, സിപിഒ ശ്രുതി എന്നിവർ ചേർന്ന് വെങ്ങാലിയിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.


Source link

Back to top button