test del 5 copy of del 3

‘അബദ്ധം കാട്ടിയാൽ കേരളം മാപ്പ് നല്‍‌കില്ല; വയനാട് മറ്റൊരു അമേഠിയാകും’: രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ പോസ്റ്റർ


കോഴിക്കോട് ∙ മുക്കത്ത് പ്രിയങ്ക ഗാന്ധി എംപിയുടെ ഓഫിസിനു മുന്നിൽ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എതിരെ പോസ്റ്ററുകൾ. മുക്കം നോർത്ത് കാരശ്ശേരിയിൽ പ്രിയങ്ക ഗാന്ധിയുടെ എംപി ഓഫിസിന് മുന്നിലാണ് അഞ്ചു പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. വയനാട് ലോക്‌സഭ മണ്ഡലത്തിന്റെ ഭാഗമാണ് കാരശ്ശേരി.കെ.സി. നിങ്ങളുടെ ആളായിരിക്കാം പക്ഷെ ജനം നിങ്ങൾക്ക് ഒരിക്കലും മാപ്പു തരില്ല എന്നാണ് ഇതിൽ ഒരു പോസ്റ്ററിൽ പറയുന്നത്. വയനാട് മറ്റൊരു അമേഠിയായി മാറുമെന്നും, രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അബദ്ധം കാട്ടിയാൽ കേരളം മാപ്പ് നൽകില്ലെന്നുമാണ് മറ്റു പോസ്റ്ററുകൾ മുന്നറിയിപ്പ് നൽകുന്നത്. ജയിക്കാനുള്ള സീറ്റിനായി മാത്രം വയനാട്ടിലേക്ക് വരരുത് എന്നാണ് മറ്റൊരു പോസ്റ്ററിലുള്ളത്. ഇംഗ്ലിഷിൽ പോസ്റ്റർ പതിച്ചത് ദേശീയ ശ്രദ്ധ ലഭിക്കാൻ ആണെന്നും സൂചനയുണ്ട്.


Source link

Back to top button