CINEMA

റേഞ്ച് റോവർ സി.ബി.യുവിന് വിലക്കുറഞ്ഞു


കൊച്ചി: ഇന്ത്യ യു.കെ സ്വതന്ത്ര വ്യാപാര കരാർ (എഫ്.ടി.എ) നടപ്പിലാകുന്നതിനോടനുബന്ധിച്ച് യു.കെയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന റേഞ്ച് റോവർ സി.ബി.യു മോഡലുകളുടെ വില കുറച്ചു. പുതിയ തീരുവ ഘടനയുടെ ആനുകൂല്യമായി റേഞ്ച് റോവർ എസ്.വിയുടെ എക്‌സ്‌ഷോറൂം ആരംഭവില 4.25 കോടിയിൽ നിന്ന് 3.50 കോടി രൂപയായും റേഞ്ച് റോവർ സ്‌പോർട് എസ്.വിയുടെ വില 2.75 കോടിയിൽ നിന്ന് 2.35 കോടി രൂപയായും കുറച്ചു.റേഞ്ച് റോവർ, റേഞ്ച് റോവർ സ്‌പോർട്, റേഞ്ച് റോവർ ഇവോക്ക്, റേഞ്ച് റോവർ വെലാർ, ഡിസ്‌കവറി സ്‌പോർട് എന്നിവ ഉൾപ്പെടുന്ന പ്രാദേശികമായി നിർമ്മിക്കുന്ന മോഡലുകളുടെ വിലയിൽ മാറ്റമില്ലെന്ന് കമ്പനി അറിയിച്ചു. സ്ലൊവാക്യയിൽ നിർമ്മിക്കുന്ന ഡിഫെൻഡർ, ഡിസ്‌കവറി മോഡലുകളുടെയും നിലവിലെ വില തുടരും.കരാറിന്റെ പ്രയോജനം ഉപഭോക്താക്കൾക്ക് നൽകുന്നതിൽ സന്തോഷമുണ്ടെന്ന് ജെ.എൽ.ആർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ രാജൻ അംബ പറഞ്ഞു.


Source link

Back to top button