test del 5 copy of del 3
ഹാന്റാവൈറസ്: യുഎസ് യാത്രക്കാരന് പോസിറ്റീവ്; 17 പേരെ നെബ്രാസ്കയിലേക്ക് എയർലിഫ്റ്റ് ചെയ്തു

വാഷിങ്ടൻ∙ ഹാന്റാവൈറസ് ബാധിത ആഡംബര ക്രൂസ് കപ്പലായ എംവി ഹോൻഡിയസിൽനിന്നു മടങ്ങുന്ന 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് ആൻഡീസ് സ്ട്രെയിൻ ഹാന്റാവൈറസ് സ്ഥിരീകരിച്ചു. മൈൽഡ് പോസിറ്റീവ് ആണെന്നാണ് റിപ്പോർട്ട്. രണ്ടാമതൊരു യാത്രക്കാരനും ചെറിയതോതിൽ ലക്ഷണങ്ങൾ ഉണ്ടെന്ന് യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത് ആൻഡ് ഹ്യൂമൻ സർവീസസ് (എച്ച്എച്ച്എസ്) ഞായറാഴ്ച അറിയിച്ചു. രണ്ടാമത്തെ വ്യക്തിക്ക് ഇതുവരെ വൈറസ് ബാധ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.17 അമേരിക്കൻ പൗരന്മാരെ പ്രത്യേക വിമാനത്തിൽ യുഎസിലേക്ക് എയർലിഫ്റ്റ് ചെയ്തു. ലക്ഷണങ്ങളുള്ള രണ്ടുപേർ വിമാനത്തിലെ ബയോകൺടെയ്ൻമെന്റ് യൂണിറ്റുകളിലാണു യാത്ര ചെയ്യുന്നത്. ലക്ഷണമുള്ള ഒരു യാത്രക്കാരനെ നെബ്രാസ്ക സർവകലാശാല മെഡിക്കൽ സെന്ററിലെ എഎസ്പിആർ റീജിയനൽ എമേർജിങ് സ്പെഷൽ പത്തോജൻ ട്രീറ്റ്മെന്റ് സെന്റർ (ആർഇഎസ്പിടിസി) ചികിത്സാ കേന്ദ്രത്തിലേക്കും രണ്ടാമത്തെ വ്യക്തിയെ മറ്റൊരു ആർഇഎസ്പിടിസി കേന്ദ്രത്തിലേക്കും കൊണ്ടുപോകുമെന്ന് എച്ച്എച്ച്എസ് വ്യക്തമാക്കി. യുഎസിൽ എത്തിയശേഷം ഓരോരുത്തരുടെ ആരോഗ്യനില വിലയിരുത്തി ചികിത്സ നൽകും.ഹോൻഡിയസ് കപ്പലിൽ കണ്ടെത്തിയ ആൻഡീസ് സ്ട്രെയിൻ ഹാന്റാവൈറസ് കഠിനമായ ശ്വാസകോശ രോഗം ഉണ്ടാക്കാൻ ശേഷിയുള്ളതാണെന്നും ഇത് 50% വരെ മരണനിരക്കിന് കാരണമായേക്കാമെന്നുമാണ് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മുന്നറിയിപ്പ് നൽകുന്നത്. ഡബ്ല്യുഎച്ച്ഒയുടെ കണക്ക് അനുസരിച്ച് ഇതുവരെ കപ്പൽ വിട്ടുപോയ എട്ടുപേർ രോഗബാധിതരായി; ആറ് പേരിൽ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടു. ഡച്ച് ദമ്പതിമാരും ഒരു ജർമൻ പൗരനും ഉൾപ്പെടെ മൂന്നു പേർ മരിച്ചു.
Source link


