NEWS
ഇന്ത്യൻ തിരഞ്ഞെടുപ്പിനെ പ്രശംസിച്ച് ട്രംപ്; ഗ്യാനേഷ് കുമാറിന്റെ ചോദ്യത്തെക്കുറിച്ചും പരാമർശം

വാഷിങ്ടന്‍∙ ഇന്ത്യയിലെ വോട്ടർമാരുടെ തിരിച്ചറിയൽ കാർഡുകളെയും തിരഞ്ഞെടുപ്പ് പ്രക്രിയയെയും പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡുകൾ നിർബന്ധമാക്കുന്ന ‘സേവ് അമേരിക്ക ആക്ട്’ നടപ്പിലാക്കണമെന്ന് അഭിപ്രായപ്പെട്ടാണ് സമൂഹമാധ്യമത്തിൽ ട്രംപ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായ ഗ്യാനേഷ് കുമാറിന്റെ ചോദ്യവും ട്രംപ് പോസ്റ്റിൽ ഉൾപ്പെടുത്തി.ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡില്ലാതെ അമേരിക്കയിൽ എങ്ങനെ തിരഞ്ഞെടുപ്പ് നടത്താൻ സാധിക്കുമെന്ന് ഗ്യാനേഷ് കുമാർ യുഎസ് ഭരണകൂടത്തോട് ചോദിച്ചതായി ട്രംപ് പറഞ്ഞു. ഇന്ത്യയിലെ തിരഞ്ഞെടുപ്പിൽ 64,60,00,000 വോട്ടർമാരുണ്ടായിരുന്നു. ഒരു ശതമാനത്തിൽ താഴെ ആളുകൾ മാത്രമാണ് തപാൽ മാർഗം വോട്ട് ചെയ്തത്. ഓരോ വോട്ടർക്കും ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ ഉണ്ടായിരുന്നു. സേവ് അമേരിക്ക ആക്ട് യുഎസ് ഉടൻ പാസാക്കേണ്ടതുണ്ടെന്നും ട്രംപ് തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
Fashion ⏭️


