test del 5 copy of del 3

മുഖ്യമന്ത്രി ആര്? തീരുമാനമെടുക്കാനാവാതെ ഹൈക്കമാൻഡ്; പ്രിയങ്കയുടെ പിന്തുണ നിർണായകം


ന്യൂഡൽഹി∙ ജനവിധി അറിഞ്ഞ് ഏഴാം ദിവസവും കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കഴിയാതെ കോൺഗ്രസ് ഹൈക്കമാൻഡ്. കേരളവുമായി ബന്ധപ്പെട്ട ചർച്ചകൾക്കു ഹൈക്കമാൻഡ് ഇന്നലെ പൂർണ അവധി നൽകി. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തമിഴ്നാട് മുഖ്യമന്ത്രി വിജയിന്റെ സത്യപ്രതിജ്ഞയ്ക്കായി ചെന്നൈയ്ക്കു പോയപ്പോൾ, പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ബെംഗളൂരുവിലേക്കു പോയി. ഖർഗെ ഇന്നു വൈകിട്ടോ നാളെ രാവിലെയോ മടങ്ങിയെത്തിയ ശേഷമേ ചർച്ച പുനരാരംഭിക്കു.മുൻ മുഖ്യമന്ത്രി എ.കെ. ആന്റണി അടക്കം മുതിർന്ന നേതാക്കളുടെ അഭിപ്രായം വീണ്ടും ശേഖരിക്കും. എഐസിസി ജനറൽ സെക്രട്ടറിയും കേരളത്തിൽനിന്നുള്ള എംപിയുമായ പ്രിയങ്ക ഗാന്ധി ഇതുവരെ ചർച്ചകളിൽ ഔദ്യോഗികമായി പങ്കാളിയായിട്ടില്ല. പ്രിയങ്കയുടെ പിന്തുണയും തീരുമാനത്തെ സ്വാധീനിക്കും. ഘടകകക്ഷികൾ പ്രിയങ്കയെ നിലപാട് അറിയിച്ചിരുന്നു. ഘടകകക്ഷികളുമായി ഹൈക്കമാൻഡ് തല ചർച്ച ഇനി ഉണ്ടാകില്ലെങ്കിലും മുതിർന്ന നേതാക്കളുമായി സംസാരിക്കുമ്പോൾ‍, ഘടകകക്ഷികളുടെ നിലപാടിനോടുള്ള പ്രതികരണവും ചോദിച്ചേക്കും. ഈ കടമ്പകളെല്ലാം പൂർത്തിയാക്കിയ ശേഷം രാഹുലും ഖർഗെയും പാർലമെന്ററി പാർട്ടി നേതാവ് സോണിയ ഗാന്ധിയുടെ അഭിപ്രായം തേടും. അതാകും തീരുമാനത്തിൽ ഏറ്റവും പ്രധാനം.


Source link

Back to top button