test del 5 copy of del 3

നാവിക ഉപരോധം ഭേദിച്ച് ഗാസ ജനതയ്ക്ക് സഹായം: സന്നദ്ധപ്രവർത്തകരെ ഇസ്രയേൽ നാടുകടത്തി


ടെൽ അവീവ്∙ ഇസ്രയേൽ നാവിക ഉപരോധം ഭേദിച്ച് ഗാസയിൽ സഹായമെത്തിക്കാൻ ശ്രമിച്ച കപ്പൽവ്യൂഹത്തിനു നേതൃത്വം നൽകിയ 2 സന്നദ്ധപ്രവർത്തകരെ ഇസ്രയേൽ നാടുകടത്തി. നാവിക ഉപരോധം മറികടന്ന് പലസ്തീനു സഹായമെത്തിക്കുന്നതിനുള്ള ഗ്ലോബൽ ഫ്ലോട്ടില പ്രവർത്തകരായ സ്പാനിഷ് – സ്വീഡിഷ് പൗരൻ സെയ്ഫ് അബൂകിഷെക്, ബ്രസീൽ പൗരൻ തിയാഗോ അവില എന്നിവരെയാണു നാടുകടത്തിയത്. സെയ്ഫ് പലസ്തീൻ വംശജനാണ്. കഴിഞ്ഞയാഴ്ച ക്രീറ്റ് തീരത്തുനിന്നാണ് ഇവരുൾപ്പെടെ 175 പ്രവർത്തകരും 22 ബോട്ടുകളും ഇസ്രയേൽ കസ്റ്റഡിയിലായത്. രാജ്യാന്തര സമുദ്രനിയമങ്ങൾ ലംഘിച്ച ഇസ്രയേൽ നടപടിക്കെതിരെ സ്പെയിനും ബ്രസീലും രംഗത്തുവന്നിരുന്നു.


Source link

Back to top button