LATEST NEWS
ഒരു യുദ്ധം ‘തീർന്നു’, യുഎസ് – ഇറാൻ സംഘർഷത്തിനും ‘സമാധാനം’, എല്ലാ കണ്ണുകളും ചൈനയിലേക്ക്, പാക്ക് എൽഎൻജി ടാങ്കറിന് ഹോർമുസ് കടക്കാൻ ഇറാന്റെ ‘അനുമതി’

റഷ്യ – യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചതിനു പിന്നാലെ ഇറാൻ യുഎസ് സംഘർഷത്തിനും പരിഹാരമുണ്ടായേക്കും. യുഎസ് മുന്നോട്ടുവെച്ച സമാധാന നിർദേശങ്ങളോട് ഇറാൻ ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും ചില നടപടികൾ ശുഭസൂചകങ്ങളാണെന്ന് നിരീക്ഷകർ. പാക്കിസ്ഥാനിലേക്കുള്ള ഖത്തർ എൽഎൻജി ടാങ്കറിന് ഹോർമുസ് കടക്കാൻ ഇറാൻ അനുവാദം നൽകിയെന്ന വാർത്തയാണ് രാജ്യാന്തര തലത്തിൽ നിക്ഷേപകരെ ആവേശത്തിലാക്കിയത്. യുഎസുമായുള്ള മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം നൽകിയ ഖത്തറുമായും പാക്കിസ്ഥാനുമായും കൂടുതൽ അടുക്കാനാണ് ഇറാന്റെ നീക്കമെന്നാണ് വിലയിരുത്തൽ.ഇറാൻ അങ്ങനെ തകരില്ലയുക്രെയ്ൻ യുദ്ധം
Source link


