NATIIONAL

സീനിയർ താരത്തിന്റെ മുറിയിൽ സ്ഥിരമായി രാത്രി വൈകുവോളം അതിഥികൾ; പിന്നാലെ ബിസിസിഐ നടപടി; ‘ഹണി ട്രാപ്’ തടയാൻ കർശനനിയന്ത്രണം


ന്യൂഡൽഹി ∙ ഹണി ട്രാപ്, വാതുവയ്പ് തുടങ്ങിയവയിൽ ഉൾപ്പെടാതിരിക്കാൻ ഐപിഎൽ താരങ്ങൾക്കു കർശന നിയന്ത്രണമാണ് ബിസിസിഐ ഏർപ്പെടുത്തിയത്. താരങ്ങൾക്കും ഒഫിഷ്യൽസിനുമായി മാർഗരേഖയും കഴിഞ്ഞദിവസം കൈമാറി. താരങ്ങളുടെ മുറികളിൽ മുൻകൂട്ടി അറിയിക്കാതെ പരിശോധന നടത്താൻ ബിസിസിഐ അഴിമതി വിരുദ്ധ വിഭാഗത്തിന് അധികാരമുണ്ടെന്നും പിഴവുകൾ കണ്ടെത്തിയാൽ ശക്തമായ നടപടികളെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി.എന്നാൽ ഇത്തരം കാര്യങ്ങൾ പതിവാണെന്ന് ഐപിഎലിൽ ദീർഘകാലം ടീം മാനേജരായി ജോലി ചെയ്തിരുന്ന ഒരു മുൻ ഉദ്യോഗസ്ഥൻ പറഞ്ഞു. ‘‘എനിക്ക് അതിൽ അദ്ഭുതമില്ല. ചില സമയങ്ങളിൽ കളിക്കാർ ടീമിനുള്ളിലെ തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് നിയമങ്ങൾ ലംഘിക്കാറുണ്ട്. ഒരിക്കൽ ഞാൻ ഒരു കളിക്കാരനോട് സുഹൃത്തുക്കളെ മുറിയിലല്ല, ലോബിയിലെ റസ്റ്ററന്റിൽ വച്ച് സ്വീകരിക്കാൻ പറഞ്ഞു. ഇത്തരം കാര്യങ്ങളിൽ ചില ബോർഡ് നിർദേശങ്ങളുണ്ടെന്ന് ഞാൻ അവനോട് പറഞ്ഞു. അവൻ പെട്ടെന്ന് ദേഷ്യപ്പെട്ടു: ‘നിങ്ങൾ വിഷമിക്കേണ്ട. ബോർഡ് (ഉദ്യോഗസ്ഥർ) ചോദിച്ചാൽ ഞാൻ പറഞ്ഞോളാം’ എന്നായിരുന്നു അവന്റെ മറുപടി.’’– മുൻ ഉദ്യോഗസ്ഥൻ പറഞ്ഞു.മറ്റൊരു സംഭവത്തിൽ, ചില വിവരങ്ങൾ കൈമാറാൻ ടീം ഉദ്യോഗസ്ഥൻ ഫോൺ വിളിച്ചെങ്കിലും ഒരു താരം എടുത്തില്ല. ഒടുവിൽ മുറിയിൽ പോയി മുട്ടിവിളിച്ചു. എന്നാൽ രാത്രി വൈകി ഒരു കൂട്ടം സുഹൃത്തുക്കളോടൊപ്പം അദ്ദേഹം ഹോട്ടലിലേക്ക് നടന്നുവരുന്നതാണ് കണ്ടത്. എന്നാൽ ആ താരം ഫ്രാഞ്ചൈസി ഉടമകളുമായി അടുത്ത ബന്ധമുള്ള ആളായിരുന്നതിനാൽ ആ സംഭവം ഒതുക്കിത്തീർത്തു. ‘‘ചിലപ്പോൾ നിയമങ്ങൾ അക്ഷരാർഥത്തിൽ പാലിക്കപ്പെടാറില്ലെന്നോ അല്ലെങ്കിൽ ചിലപ്പോൾ കളിക്കാർക്ക് ചില ഇളവുകൾ നൽകുന്നുണ്ടെന്നോ ഞാൻ സമ്മതിക്കുന്നു. ഇപ്പോൾ, കളിക്കാർക്ക് മേൽ നിരന്തരമായ പരിശോധനകൾ ഏർപ്പെടുത്താൻ ഞങ്ങൾ ആലോചിക്കുന്നു. എന്നാൽ ഇത് അവരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമല്ലെന്ന് ഉറപ്പുവരുത്തുകയും വേണം. ഒരു പ്രശ്നവുമില്ലാതെ ഈ നിയമം എങ്ങനെ നടപ്പിലാക്കാം എന്നതിനെക്കുറിച്ച് ഞങ്ങൾ ബിസിസിഐയുമായി ചർച്ച നടത്തും.’’– ഉദ്യോഗസ്ഥൻ പറഞ്ഞു.


Source link

Back to top button