test del 5 copy of del 3
100 കോടിയുടെ തട്ടിപ്പ്; പഞ്ചാബ് വ്യവസായ മന്ത്രി അറസ്റ്റിൽ, നിർണായക നീക്കവുമായി ഇ.ഡി

ചണ്ഡീഗഡ് ∙ 100 കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പഞ്ചാബ് വ്യവസായ മന്ത്രി സഞ്ജീവ് അറോറയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. ശനിയാഴ്ച പുലർച്ചെ അറോറയുടെ ഔദ്യോഗിക വസതി ഉൾപ്പെടെ അഞ്ച് ഇടങ്ങളിൽ നടന്ന റെയ്ഡിനു പിന്നാലെയാണ് നടപടി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.മന്ത്രിയുടെ അറസ്റ്റിന് പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ആം ആദ്മി പാർട്ടി രംഗത്തെത്തി. ഇത് രാഷ്ട്രീയ പകപോക്കലാണെന്നും ബിജെപിയിൽ ചേരാൻ വിസമ്മതിക്കുന്ന നേതാക്കളെ ഭീഷണിപ്പെടുത്താനാണ് അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നതെന്നും മുഖ്യമന്ത്രി ഭഗവന്ത് മൻ പറഞ്ഞു.
Source link


