NATIIONAL

വെസ്റ്റിൻഡീസ് ക്രിക്കറ്റിനെ ‘ഹോൾഡ്’ ചെയ്ത കപ്പിത്താൻ, ഇന്ന് ഗുജറാത്ത് ടൈറ്റൻസിന്റെ വിജയശിൽപി; ഹോൾഡ് ഇറ്റ് ലൈക്ക് ഹോൾഡർ!


വെസ്റ്റിൻഡീസ് ക്രിക്കറ്റിലെ തലതൊട്ടപ്പന്മാരും കരീബിയൻ ക്രിക്കറ്റ് കൺട്രോൾ ബോർഡും പല കാരണങ്ങളുടെ പേരിൽ അന്യോന്യം പോരിനിറങ്ങിയപ്പോൾ ടീം ആടിയുലയുന്ന കപ്പൽ പോലെയായിരുന്നു. ആ അടിയൊഴുക്കുകൾക്കിടയിൽ ടീമിനെ ‘ഹോൾഡ്’ ചെയ്തു നിർത്താൻ അന്നവർ ഒരു ചെറുപ്പക്കാരനെ കണ്ടെത്തി. 2013ൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ഇരുപത്തിമൂന്നുകാരൻ 2015ൽ വെസ്റ്റിൻഡീസ് ക്രിക്കറ്റിന്റെ പ്രായം കുറഞ്ഞ കപ്പിത്താനായി; ജയ്സൻ ഹോൾഡർ. 2019 വരെ ടെസ്റ്റ് ടീമിന്റെയും ഏകദിന ടീമിന്റെയും ക്യാപ്റ്റനായി തുടർന്ന ഹോൾഡർ മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായി വളർന്നു. അന്നു തകർച്ചയിലേക്കു കൂപ്പുകുത്തിയ കരീബിയൻ ടീമിനെ താങ്ങിനിർത്തിയ ഹോൾഡർ, ഇന്നു ഐപിഎലിൽ ഗുജറാത്ത് ടൈറ്റൻസിനെ വിജയങ്ങളിലേക്കു കൈപിടിച്ചുയർത്തുന്ന തിരക്കിലാണ്.ബോളിങ് ഓൾറൗണ്ടറായ ഹോൾഡർ ഐപിഎലിൽ ഇതുവരെ 5 ടീമുകൾക്കായി മത്സരിച്ചിട്ടുണ്ട്. 2013ൽ ചെന്നൈ സൂപ്പർ കിങ്സിലൂടെ ഐപിഎൽ അരങ്ങേറ്റം. പിന്നീടു ഹൈദരാബാദ്, കൊൽക്കത്ത, ലക്നൗ, രാജസ്ഥാൻ ടീമുകളിൽ. ഈ സീസണിൽ 7 കോടി രൂപയ്ക്കാണു ഗുജറാത്ത് ഹോൾഡറെ ടീമിലെടുത്തത്. ഗുജറാത്ത് ഈ സീസണിൽ 10 മത്സരങ്ങൾ കളിച്ചപ്പോൾ ഹോൾഡർ ഇറങ്ങിയതു വെറും 4 മത്സരങ്ങളിൽ മാത്രമാണ്. നേടിയതാകട്ടെ 7 വിക്കറ്റുകളും.സിക്സ് സെവൻ


Source link

Back to top button