test del 5 copy of del 3
എൽഡിഎഫിനെ ‘ഔട്ടാക്കിയത്’ കോൺഗ്രസിലെ യുവനിര, പിടിച്ചു നിൽക്കാനാകാതെ മന്ത്രിമാരും; ഭാവിയിലും കരുത്താകും

തിരുവനന്തപുരം ∙ നിയമസഭാ പോരാട്ടത്തിൽ ഉജ്വലജയം നേടിയ കോൺഗ്രസിനു മുതൽക്കൂട്ടായി യുവനിരയുടെ ശക്തമായ സാന്നിധ്യം. വരുംകാലങ്ങളിൽ പാർട്ടിയെ നയിക്കാൻ കെൽപുള്ള യുവനേതൃത്വത്തെയാണ് തിരഞ്ഞെടുപ്പു ജയത്തിലൂടെ പാർട്ടിക്കു ലഭിച്ചിരിക്കുന്നത്. ഇവർക്കൊപ്പം മുതിർന്നവരുടെ അനുഭവസമ്പത്തു കൂടി ചേരുന്നതോടെ, സമീപകാലത്തെ ഏറ്റവും മികച്ച കോൺഗ്രസ് ടീമാണ് നിയമസഭയിലേക്കെത്തുന്നത്. മികച്ച പ്രകടനം കാഴ്ചവച്ച ഘടകകക്ഷികളുടെ സാന്നിധ്യം കൂടിയാകുമ്പോൾ, സഭയിൽ പ്രതിപക്ഷത്തെ കാത്തിരിക്കുന്നത് അതിശക്തമായ യുഡിഎഫ് നിര. എൽഡിഎഫ് പക്ഷത്ത് തോറ്റ 13 മന്ത്രിമാരിൽ 9 പേരെയും വീഴ്ത്തിയത് ആദ്യമായി നിയമസഭയിലേക്കെത്തുന്ന യുഡിഎഫ് അംഗങ്ങളാണ്. മുസ്‌ലിം ലീഗിന്റെ വനിതാ സ്ഥാനാർഥി ഫാത്തിമ തഹ്‌ലിയ കന്നിയങ്കത്തിൽ തോൽപിച്ചത് എൽഡിഎഫ് കൺവീനറെ.മുതിർന്നവർക്കു തൊട്ടുപിന്നിലായുള്ള നേതൃനിരയിൽ പ്രമുഖരായ പി.സി.വിഷ്ണുനാഥ്, റോജി എം.ജോൺ, മാത്യു കുഴൽനാടൻ, വി.ടി.ബൽറാം, രമ്യ ഹരിദാസ്, അൻവർ സാദത്ത്, സി.ആർ.മഹേഷ്, ചാണ്ടി ഉമ്മൻ, സനീഷ് കുമാർ ജോസഫ്, എം.ലിജു എന്നിവരുടെ സാന്നിധ്യം യുവസംഘത്തിനു ശക്തി പകരും. ഭാവിയിലേക്കു കരുത്തോടെ നയിക്കാൻ കെൽപുള്ള ടീമിനെ ലഭിച്ചെന്നതാണ് ഈ തിരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ നേട്ടങ്ങളിലൊന്ന്. യുവനിരയെ പാർട്ടി ചേർത്തുനിർത്തുമെന്ന വ്യക്തമായ സൂചന പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കഴിഞ്ഞ ദിവസം നൽകി. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് യുവനേതാക്കൾ നേരിട്ട അതിക്രമങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടിയിങ്ങനെ: ‘ഞങ്ങൾ ഒന്നും മറക്കില്ല. പണ്ടൊക്കെ ഞങ്ങൾ അധികാരത്തിലേക്കു വരുമ്പോൾ പലതും മറന്നുപോകുമായിരുന്നു. അങ്ങനെ മറന്നാൽ ആ കുഞ്ഞുങ്ങളെ മറക്കുന്നുവെന്നാണർഥം. ഞങ്ങളുടെ കുഞ്ഞുങ്ങൾ ഏറ്റുവാങ്ങിയ മർദനവും വീഴ്ത്തിയ ചോരയും ഞങ്ങൾ മറക്കില്ല’.
Source link


