CINEMA
ദളപതി ഇനി സി.എം വിജയ്: സത്യപ്രതിജ്ഞ നാളെയെന്ന് ടി.വി.കെ

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയ ചരിത്രത്തിൽ പുത്തൻ അദ്ധ്യായമെഴുതി ‘ദളപതി” വിജയ് മുഖ്യമന്ത്രിയാകും. നാളെ ചെന്നൈ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞാച്ചടങ്ങ് നടക്കുമെന്ന് ടി.വി.കെ വൃത്തങ്ങൾ അറിയിച്ചു. ഏറ്റവും വലിയ ഒറ്റ കക്ഷിയെന്ന നിലയിൽ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കണമെന്നാവശ്യപ്പെട്ട് ഗവർണർ രാജേന്ദ്ര ആർലേക്കർക്ക് ടി.വി.കെ കത്തു നൽകിയിരുന്നു. ഡി.എം.കെ നയിച്ച മതേതര പുരോഗമന മുന്നണിയിലെ കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളെ ഒപ്പം കൂട്ടി, ഭരണം ഉറപ്പിക്കാമെന്ന കണക്കു കൂട്ടലിലാണ് ടി.വി.കെ നേതൃത്വം. ഭൂരിപക്ഷം ഉറപ്പിക്കാൻ 12 സീറ്റുകളാണ് ഇനി വേണ്ടത്.
Source link


