SPORTS

‘രാജ്യദ്രോഹി’ എന്ന് വിളിച്ചു, അടുത്ത് ചെന്നപ്പോൾ ആ അശ്ലീല പദം പ്രയോഗിച്ചു: ഗംഭീറിനെതിരെ വെളിപ്പെടുത്തലുമായി ശ്രീശാന്ത്


ന്യൂഡൽഹി ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകൻ ഗൗതം ഗംഭീറിനെതിരെ കൂടുതൽ ആരോപണവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും മലയാളിയുമായ എസ്.ശ്രീശാന്ത്. 2023 ഡിസംബറിൽ നടന്ന ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റ് (എൽഎൽസി) മത്സരത്തിനിടെ ഇരുവരും തമ്മിലുണ്ടായ തർക്കത്തെക്കുറിച്ചാണ് ശ്രീശാന്തിന്റെ വെളിപ്പെടുത്തൽ. മത്സരത്തിനിടെ ഗംഭീർ തന്നെ ‘രാജ്യദ്രോഹി’ എന്നു വിളിച്ചെന്നാണ് ശ്രീശാന്തിന്റെ തുറന്നുപറച്ചിൽ. ഗംഭീറിന് നേരെ താൻ ഒരു ബൗൺസർ എറിഞ്ഞതിനു പിന്നാലെയായിരുന്നു ഇതെന്നും ശ്രീശാന്ത് പറഞ്ഞു. ഗംഭീർ തന്നെ ‘ഒത്തുകളിക്കാരൻ’ എന്നു വിളിച്ചെന്ന് ശ്രീശാന്ത് നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. . അദ്ദേഹം എന്നെ ഒരു ‘ഒത്തുകളിക്കാരൻ’ (ഫിക്സർ) എന്ന് വിളിച്ചു. ഞാൻ മുന്നോട്ട് ആഞ്ഞ് അദ്ദേഹത്തോട് ചോദിച്ചു, ‘ഗൗതി ഭായ്, നിങ്ങൾക്ക് കുഴപ്പമൊന്നുമില്ലല്ലോ?’ കാരണം ഞാൻ നല്ല ശരീരവണ്ണമുള്ള ആളായതുകൊണ്ട്, ഞാൻ അദ്ദേഹത്തെ അടിക്കാൻ പോകുകയാണെന്ന് തോന്നുമായിരുന്നു. അപ്പോൾ അദ്ദേഹം അശ്ലീല വാക്ക് ഉപയോഗിക്കുകയായിരുന്നു. അതിനുശേഷം അദ്ദേഹം വീണ്ടും ‘ഒത്തുകളിക്കാരൻ’, ‘രാജ്യദ്രോഹി’ എന്ന് ആവർത്തിച്ചു.’’– ലല്ലൻടോപ്പിന് നൽകിയ അഭിമുഖത്തിൽ തന്റെ അനുഭവം വിവരിച്ചുകൊണ്ട് ശ്രീശാന്ത് ആരോപിച്ചു. തുടക്കത്തിൽ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് പിന്നീട് ബിസിസിഐ ഏഴു വർഷമായി കുറച്ചതിനെത്തുടർന്ന് 2020ൽ ശ്രീശാന്തിന് വീണ്ടും ക്രിക്കറ്റിലേക്ക് മടങ്ങിയെത്താൻ സാധിച്ചിരുന്നു. അതേസമയം, ഗംഭീർ ഇന്ത്യൻ സീനിയർ ടീമിന്റെ പരിശീലകനാണ് ഗൗതം ഗംഭീർ. 2025 ചാംപ്യൻസ് ട്രോഫി, 2026 ട്വന്റി20 ലോകകപ്പ് എന്നിവ ഗംഭീറിന്റെ കീഴിലാണ് ഇന്ത്യൻ ടീം നേടിയത്.


Source link

Back to top button