test del 5 copy of del 3
എട്ടുപേരെ കുടുക്കി; ഒൻപതാം വിവാഹത്തിൽ കുടുങ്ങി: മഹാരാഷ്ട്രയിൽ ‘ലൂട്ടേരി ദുൽഹൻ’ പിടിയിൽ

മുംബൈ∙ ഒൻപതാം വിവാഹത്തിനു പിന്നാലെ ‘കൊള്ളക്കാരിയായ വധു’വും സംഘവും പൊലീസ് പിടിയിൽ. വിവാഹത്തട്ടിപ്പിലൂടെ പണവും സ്വർണവും കവരുന്ന വൻ റാക്കറ്റിനെയാണ് മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽനിന്ന് പിടികൂടിയത്. ബീഡിലെ ഉമാപുർ ഗ്രാമത്തിലുള്ള യുവാവിനെ തട്ടിപ്പിലൂടെ വിവാഹം ചെയ്തതിനു പിന്നാലെയാണ് സംഘം കുടുങ്ങിയത്.പൊലീസ് നടത്തിയ അന്വേഷണത്തിൽ ‘ലൂട്ടേരി ദുൽഹൻ’ അഥവാ കൊള്ളക്കാരിയായ വധു പിടിയിലാകുകയായിരുന്നു. സംഘത്തിലെ മറ്റുള്ളവർക്കായി തിരച്ചിൽ തുടരുന്നു.
Source link


