test del 3
‘തോറ്റിട്ടില്ല, രാജിവയ്ക്കില്ല; തന്റെ എതിരാളി തിരഞ്ഞെടുപ്പ് കമ്മിഷൻ; അവർ വൃത്തികെട്ട കളി കളിക്കുന്നു’

കൊൽക്കത്ത∙ തിരഞ്ഞെടുപ്പിൽ താൻ തോറ്റിട്ടില്ലെന്നും രാജിവയ്ക്കില്ലെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബിജെപി ജനവിധി കവർന്നെടുക്കുകയായിരുന്നെന്നും മമത കുറ്റപ്പെടുത്തി. ‘‘ഞാൻ തോറ്റിട്ടില്ല. രാജ്ഭവനിലേക്ക് പോകില്ല. രാജി സമർപ്പിക്കില്ല. പോളിങ് സ്റ്റേഷനിൽ വച്ച് ഞാൻ ആക്രമിക്കപ്പെട്ടു. സ്ത്രീയെന്ന നിലയിൽ എനിക്ക് നേരെ മോശം പെരുമാറ്റമുണ്ടായി. വയറ്റിലും മുതുകിലും ചവിട്ടി. വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് എന്നെ പുറത്താക്കി. സിസിടിവി ഓഫ് ചെയ്തിരിക്കുകയായിരുന്നു’’ – മമത ആരോപിച്ചു. ബംഗാളിലെ തിരഞ്ഞെടുപ്പിൽ മമത ബാനർജി നേതൃത്വം നൽകുന്ന തൃണമൂൽ കോൺഗ്രസ് കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. ഒന്നര പതിറ്റാണ്ടായുള്ള തൃണമൂൽ ഭരണത്തിന് അന്ത്യം കുറിച്ച് ബംഗാൾ ബിജെപി പിടിച്ചെടുക്കുകയായിരുന്നു. ആകെയുള്ള 294 സീറ്റിൽ 207 എണ്ണം ബിജെപി നേടിയപ്പോൾ തൃണമൂലിന് നേടാനായത് 80 സീറ്റുകൾ മാത്രം. സ്വന്തം മണ്ഡലമായ ഭവാനിപുരിൽ 15114 വോട്ടിന് ബിജെപിയിലെ സുവേന്ദു അധികാരിയോട് മമത പരാജയപ്പെടുകയും ചെയ്തു.
Source link


