test del 5 copy of del 3

10 മണ്ഡലങ്ങൾ, 2000 വോട്ടില്‍ താഴെ മാത്രം ഭൂരിപക്ഷം; തിരഞ്ഞെടുപ്പ് വിധി നിർണയിച്ചത് ഈ കണക്കുകൾ


തിരുവനന്തപുരം∙ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ ഭൂരിപക്ഷത്തിന്. മണലൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ടി.എന്‍. പ്രതാപന്‍ പരാജയപ്പെട്ടത് വെറും 126 വോട്ടുകള്‍ക്കാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി.രവീന്ദ്രനാഥിന് 65337 വോട്ടും പ്രതാപന് 65211 വോട്ടുകളുമാണ് ലഭിച്ചത്. ഇവിടെ 676 പേരാണ് നോട്ടയ്ക്കു ചെയ്തത്. സ്വതന്ത്രനായി മത്സരിച്ച പ്രതാപന്‍ 184 വോട്ടും നേടി. 2021ല്‍ എല്‍ഡിഎഫിന് ഇവിടെ 29876 വോട്ടിന്റെ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നത്. അഴീക്കോടാണ് പിന്നീടുള്ള ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം. ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.വി.സുമേഷ് ജയിച്ചത് 349 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. സുമേഷിന് 64,951 വോട്ടും ലീഗിന്റെ കരീം ചേലേരിക്ക് 64.602 വോട്ടും കിട്ടി. 576 പേര്‍ നോട്ടയ്ക്കു ചെയ്തു. കഴിഞ്ഞ തവണ 6141 വോട്ടിന്റെ ഭൂരിപക്ഷമാണ് സുമേഷിന് ഇവിടെ കിട്ടിയിരുന്നത്. കൂത്തുപറമ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആര്‍ജെഡിയുടെ പി.കെ.പ്രവീണിന്റെ വിജയം 1286 വോട്ടിനാണ്. പ്രവീണിന് 70448 വോട്ടും ലീഗിന്റെ ജയന്തി രാജന് 69162 വോട്ടും കിട്ടി. സ്വതന്ത്രനായി മത്സരിച്ച പ്രവീണ്‍കുമാറിന് 560 വോട്ടു ലഭിച്ചു. സിപിഐയുടെ കോട്ടയായ വൈക്കം വീണത് 1360 വോട്ടിനാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബിനിമോന് 52944 വോട്ടും സിപിഐ സ്ഥാനാര്‍ഥി പി.പ്രദീപിന് 51584 വോട്ടും ലഭിച്ചു. കഴിഞ്ഞ തവണ സിപിഐക്ക് ഇവിടെ 29122 വോട്ടിന്റെ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നത്. സ്വതന്ത്രനായി മത്സരിച്ച പ്രദീപ് 123 വോട്ടു നേടി. സിപിഐ വിട്ട് ബിജെപിക്കൊപ്പം ചേര്‍ന്നു മത്സരിച്ച കെ.അജിത്ത് എന്‍ഡിഎയുടെ വോട്ട് കഴിഞ്ഞ തവണത്തെ 11953ല്‍നിന്ന് 20297 ആയി വര്‍ധിപ്പിച്ചു. ഇത്തവണ 737 പേര്‍ നോട്ടയ്ക്കു ചെയ്തു.കോന്നിയില്‍ സിപിഎമ്മിന്റെ കെ.യു.ജനീഷ് കുമാര്‍ മൂന്നാം വിജയം ഉറപ്പിച്ചത് 1838 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. കഴിഞ്ഞ തവണ 8508 വോട്ടിന്റെ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നത്. ഇത്തവണ ജനീഷിന് 60380 വോട്ടും കോണ്‍ഗ്രസിന്റെ സതീഷ് കൊച്ചുപറമ്പിലിന് 58542 വോട്ടും ലഭിച്ചു. 805 പേരാണ് നോട്ടയ്ക്കു ചെയ്തത്. ഗുരുവായൂരില്‍ സിപിഎമ്മിന്റെ എന്‍.കെ.അക്ബര്‍ വിജയിച്ചത് 1998 വോട്ടിനാണ്. അക്ബറിന് 66069 വോട്ടും ലീഗിന്റെ സി.എച്ച്.റഷീദിന് 64071 വോട്ടും ലഭിച്ചു. കഴിഞ്ഞ തവണ സിപിഎമ്മിന് ഇവിടെ 18268 വോട്ടിന്റെ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നത്.


Source link

Back to top button