CINEMA
തമിഴ്നാട്ടിൽ ഭരണത്തിലേറാനൊരുങ്ങി വിജയ്, വീട്ടിലെത്തി തൃഷ

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ അട്ടിമറി മുന്നേറ്റമാണ് നടൻ വിജയിയുടെ തമിഴക വെട്രി കഴകം കാഴ്ചവച്ചത്. ആകെയുള്ള 234 സീറ്റുകളിൽ 110 ഇടങ്ങളിൽ ടിവികെ ലീഡ് ചെയ്യുന്നു. ഡിഎംകെ, എഐഎഡിഎംകെ, ബിജെപി സഖ്യം എന്നിവരുമായി നടന്ന ശക്തമായ ത്രികോണ മത്സരത്തിലാണ് പുതിയ രാഷ്ട്രീയ ശക്തിയായി വിജയ് ഉദിച്ചുയരുന്നത്. ഇതിനിടെയാണ് രാഷ്ട്രീയ കേന്ദ്രങ്ങളെയും ആരാധകരെയും ഒരുപോലെ ആകാംക്ഷയിലാഴ്ത്തി നടി തൃഷ കൃഷ്ണൻ വിജയിയുടെ വസതിയിലെത്തിയത്. തൃഷയുടെ 43ാം ജന്മദിനത്തിലാണ് ഈ സന്ദർശനമെന്നതും ശ്രദ്ധേയമായി. ജന്മദിനത്തോടനുബന്ധിച്ച് ഇന്ന് പുലർച്ചെ തൃഷ തിരുമല വെങ്കിടേശ്വരക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തിരുപ്പതിയിൽ നിന്ന് മടങ്ങിയെത്തിയ ശേഷമാണ് താരം നേരെ വിജയിയുടെ വീട്ടിലെത്തിയത്.
Source link


