LATEST NEWS
മന്ത്രിമാരെ തീരുമാനിക്കാൻ നേതാക്കളുമായി ചർച്ച; വിജയ്‍യുടെ സത്യപ്രതിജ്ഞ മേയ് 7ന്?

ചെന്നൈ∙ മേയ് 7ന് തമിഴ്നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് റിപ്പോർട്ട്. ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ വച്ചായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുകയെന്നാണു വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. നിയുക്ത എംഎൽഎമാർക്കായി വിളിച്ചുചേർത്ത യോഗത്തിൽ വിജയ് ഇന്ന് അധ്യക്ഷത വഹിച്ചിരുന്നു. പാർട്ടി ആസ്ഥാനത്ത് നിയുക്ത എംഎൽഎമാരും മറ്റ് അംഗങ്ങളും ചേർന്ന് വിജയ്ക്ക് ഊഷ്മള സ്വീകരണം ഒരുക്കിരുന്നു. നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചും നിയമസഭയിലെ പാർട്ടി തന്ത്രങ്ങളെക്കുറിച്ചും യോഗത്തിൽ വിജയ് ചർച്ച ചെയ്തതായി എംഎൽഎമാരിൽ ഒരാൾ പറഞ്ഞു. കേവല ഭൂരിപക്ഷം വിജയ് നേടുമെന്നും ഉടൻ തന്നെ നല്ല വാർത്തകൾ പ്രതീക്ഷിക്കാമെന്നും ടിവികെ നേതാവ് നഞ്ചിൽ സമ്പത്ത് പറഞ്ഞു.തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ കന്നിയങ്കത്തിൽ വിജയ്‍യുടെ പാർട്ടിയായ ടിവികെ നേടിയത് 107 സീറ്റുകളാണ്. 234 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിനായി 11 എംഎൽഎമാരുടെ പിന്തുണ കൂടി വേണം.
Source link


