മുഖ്യമന്ത്രി സതീശാ…, കൊച്ചിയിലെത്തിയ വിഡി സതീശന് വന്‍ സ്വീകരണം; തോളിലേറ്റി പ്രവര്‍ത്തകര്‍

കൊച്ചി: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മിന്നും ജയം നേടിയതിന് പിന്നാലെ വി.ഡി സതീശന് വമ്പന്‍ വരവേല്‍പ്പ്. തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലെത്തിയ സതീശനെ ആവേശത്തോടെയാണ് എറണാകുളം ജംഗ്ഷന്‍ റെയില്‍വേ സ്‌റ്റേഷനില്‍ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. മുഖ്യമന്ത്രി സതീശാ… വിളികളോടെയാണ് ആവേശത്തോടെ യുഡിഎഫ് പ്രവര്‍ത്തകര്‍ സ്വീകരണം ഒരുക്കിയത്. ട്രെയിന്‍ സ്റ്റേഷനില്‍ നിര്‍ത്തിയതിന് ശേഷം വളരെ പാടുപെട്ടാണ് അദ്ദേഹം പുറത്തേക്കിറങ്ങാനെത്തിയത്. എന്നാല്‍ വാതിലിന് മുന്നില്‍ വരെ പ്രവര്‍ത്തകര്‍ തടിച്ച് കൂടിയതിനാല്‍ പുറത്തേക്ക് കാല് വയ്ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. തുടര്‍ന്ന് പ്രവര്‍ത്തകരുടെ തോളിലേറിയാണ് അദ്ദേഹം റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് പുറത്തേക്ക് എത്തിയത്. അവിടെ നിന്ന് കാറില്‍ പ്രവേശിക്കാനും അദ്ദേഹം പാടുപെട്ടു. തുടര്‍ന്ന് കാറിന്റെ സണ്‍റൂഫിലൂടെ പുറത്തേക്ക് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്താണ് അദ്ദേഹം പുറത്തേക്ക് പോയത്.
Source link


