NATIIONAL
‘ദളപതി’ വിജയ്യുടെ വിജയത്തിനു പിന്നിൽ ‘തല’ ധോണി? തമിഴ്നാട്ടിലെ ടിവികെ ‘കൊടുങ്കാറ്റിൽ’ ചർച്ചയായി സിഎസ്കെ ബന്ധം

ചെന്നൈ ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ വീശിയടിച്ച വിജയ് ‘കൊടുങ്കാറ്റിൽ’ മാറിമറിഞ്ഞത് തമിഴ്നാട്ടിലെ രാഷ്ട്രീയ ഭൂപടമാണ്. തമിഴ്നാട്ടിൽ 6 പതിറ്റാണ്ട് നീണ്ട ദ്രാവിഡ പാർട്ടി മേൽക്കോയ്മയാണ് വിജയ് തിരുത്തിക്കുറിച്ചത്. തിരഞ്ഞെടുപ്പിൽ വിജയിന്റെ തമിഴക വെട്രി കഴകം (ടിവികെ) 108 സീറ്റ് നേടി. 234 അംഗ നിയമസഭയിൽ കേവലഭൂരിപക്ഷത്തിനു വേണ്ടത് 118 സീറ്റ്. 40 ശതമാനത്തിലേറെ വോട്ട് നേടിയാണ് ടിവികെയുടെ മുന്നേറ്റം. വിജയ് മത്സരിച്ച രണ്ടിടത്തും (പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ്) ജയിച്ചു. ഒരു രാഷ്ട്രീയ അതികായൻ എന്ന നിലയിലുള്ള ദളപതി വിജയ്യുടെ അരങ്ങേറ്റം ഒരു സിനിമാ ബ്ലോക്ക്ബസ്റ്ററിന് തുല്യമായി വാഴ്ത്തപ്പെടുമ്പോൾ, ആരാധകരിൽ ഒരു വിഭാഗം ഈ വിജയത്തിന് പിന്നിൽ ഒരു ‘ക്യാപ്റ്റൻ കൂൾ’ ബന്ധവും കാണുന്നുണ്ട്. ഇതു സംബന്ധിച്ച ചർച്ചകളും സമൂഹമാധ്യമങ്ങളിൽ കൊഴുക്കുകയാണ്.ടിവികെയ്ക്ക് ചെന്നൈ സൂപ്പർ കിങ്സുമായി ഏറ്റവും പ്രകടമായ ബന്ധം ചിഹ്നമായ ‘വിസിൽ’ ആയിരുന്നു. ശരാശരി തമിഴ് വോട്ടർക്ക്, വിസിൽ എന്നത് സിഎസ്കെയുടെ ‘വിസിൽ പോട്’ എന്ന ഗാനത്തിന് സമാനമാണ്. പ്രചാരണത്തിലുടനീളം, ടിവികെ റാലികൾ ചെപ്പോക്കിലെ ഗാലറിയിലുള്ള സിഎസ്കെ ആരാധകരുടെ കൂട്ടായ്മ പോലെയാണ് അനുഭവപ്പെട്ടത്. പല കന്നി വോട്ടർമാർക്കും, ഗാലറിയിൽ ‘തല’യ്ക്ക് (ധോണി) വേണ്ടി ആർപ്പുവിളിക്കുന്നതും ബൂത്തിൽ ‘ദളപതി’ക്ക് (വിജയ്) വോട്ട് ചെയ്യുന്നതും ഏറെക്കുറെ ഒരുപോലെയായിരുന്നു.
Source link


