CINEMA
ആറ് ഘട്ടങ്ങൾ, കൃത്യമായ പ്ലാനിംഗ്; തമിഴകം പിടിക്കാൻ വിജയ് അടിത്തറ പാകിയത് ഇങ്ങനെ

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷമായ 118 സീറ്റുകളിലേക്ക് വിജയിയുടെ ടിവികെ കുതിച്ചെത്തുന്നത് യാദൃശ്ചികമായുണ്ടായ ഒരു രാഷ്ട്രീയ തരംഗമല്ല മറിച്ച്, വർഷങ്ങളായുള്ള ആസൂത്രണത്തിലൂടെ അടിത്തറ പാകി വിജയ് കെട്ടിപ്പടുത്ത ഒരു സംവിധാനത്തിന്റെ ഫലമാണിതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഡിഎംകെ സഖ്യത്തെ 75ലേക്കും എഐഎഡിഎംകെയെ 52ലേക്കും ചുരുക്കി വിജയ് നടത്തിയ ഈ രാഷ്ട്രീയ വിപ്ലവത്തിന് പിന്നിൽ ആറ് പ്രധാന ഘട്ടങ്ങളാണുള്ളത്.
ഒന്നാം ഘട്ടം: ഫാൻസ് ക്ലബ്ബുകളിൽ നിന്ന് സേവന ശൃംഖലയിലേക്ക്
ആരാധകരെ വെറും സിനിമ പ്രേമികളായി കാണാതെ വലിയൊരു സംഘടനാ സംവിധാനമായി മാറ്റുകയായിരുന്നു വിജയ്. തമിഴ്നാട്ടിലുടനീളമുള്ള ‘രസികർ മൺറങ്ങൾ’ വഴി രക്തദാന ക്യാമ്പുകൾ, ദുരിതാശ്വാസ പ്രവർത്തനങ്ങൾ, വിദ്യാർത്ഥികളെ ആദരിക്കൽ തുടങ്ങിയ ക്ഷേമപ്രവർത്തനങ്ങൾ വർഷങ്ങളായി നടത്തിവന്നു. ഇതോടെ വോട്ടർമാരുമായി നേരിട്ടുള്ള ബന്ധം തിരഞ്ഞെടുപ്പിന് മുൻപേ തന്നെ വിജയ് ഉറപ്പിച്ചു. രണ്ടാം ഘട്ടം: 2021ലെ രഹസ്യ പരീക്ഷണം
രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുന്നതിന് മുൻപ് 2021ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വിജയ് തന്റെ കരുത്ത് പരീക്ഷിച്ചിരുന്നു. മക്കൾ ഇയക്കം പ്രവർത്തകർ സ്വതന്ത്രരായി മത്സരിച്ചു. 169 പേർ മത്സരിച്ചതിൽ 115 പേരും വിജയിച്ചു. ഒരു പാർട്ടി ചിഹ്നമില്ലാതെ തന്നെ ജനങ്ങൾ തങ്ങളെ സ്വീകരിക്കുമെന്ന് തെളിയിച്ച സുപ്രധാന ഘട്ടമായിരുന്നു ഇത്.
Source link


