test del 5 copy of del 3

‘ഭാര്യയുടെ മണ്ഡലത്തിനു പ്രത്യേക പരിഗണനയില്ല, ഒരാൾ തെക്കോട്ടും മറ്റൊരാൾ വടക്കോട്ടും; അന്ന് തുളസിയെ ആശ്വസിപ്പിച്ചില്ല’


പാലക്കാട് ∙ ഇടതുകോട്ടയായിരുന്ന കോങ്ങാട് നിയോജക മണ്ഡലം പിടിച്ചെടുത്ത് കെ.എ.തുളസി നിയമസഭയിലെത്തുമ്പോള്‍ പാലക്കാട് സാക്ഷ്യം വഹിക്കുന്നത് കേരള രാഷ്ട്രീയത്തിലെ ഒരു അപൂര്‍വതയ്ക്കാണ്. പാലക്കാട് എംപിയാണ് തുളസിയുടെ ഭർത്താവ് വി.കെ.ശ്രീകണ്ഠന്‍. സാധാരണ പ്രവർത്തകർ എന്ന നിലയിൽനിന്ന് കോൺഗ്രസിന്റെ നേതൃനിരയിലെത്തി സ്വന്തം വ്യക്തിമുദ്രകൾ പതിപ്പിച്ചവരാണ് ഇരുവരും. കുടുംബകാര്യങ്ങളും പൊതുപ്രവർത്തനവും ഒരുമിച്ചു കൊണ്ടുപോകുന്നത് എങ്ങനെ, എംപി എന്ന നിലയിൽ ഭാര്യയുടെ മണ്ഡലത്തിനു പരിഗണന നൽകുമോ? ശ്രീകണ്ഠനും തുളസിയും മനോരമ ഓൺലൈനോട് മനസ്സ് തുറക്കുന്നു.ശ്രീകണ്ഠൻ: പാർട്ടിയും ജനങ്ങളും അനുവദിച്ചതാണ് ഈ രണ്ട് സ്ഥാനങ്ങളും. പൊതുപ്രവർത്തന രംഗത്ത് ജനപ്രതിനിധിയാവുക വലിയ ഉത്തരവാദിത്തമാണ്. ഞങ്ങളുടെ വിവാഹത്തിനു മുൻപ് തുളസി മൂന്നു തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു. 2004 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലത്ത് തുളസി മത്സരിച്ചപ്പോഴായിരുന്നു ഞങ്ങൾ പരിചയപ്പെട്ടത്. തിരഞ്ഞെടുപ്പിൽ തോറ്റ് ഇരിക്കുമ്പോഴാണ് കല്യാണം കഴിക്കുന്നത്. തിരഞ്ഞെടുപ്പിൽ എന്നെക്കാളും മൽസര പരിചയം തുളസിക്കുണ്ട്. ഇത്തവണ സീറ്റ് കിട്ടിയപ്പോൾ തുളസി നന്നായി പ്രയത്നിച്ചു. പാർട്ടിയാണ് ഇതിലെ മുഖ്യകാരണം. ഇതുവരെ യുഡിഎഫ് ജയിക്കാത്ത മണ്ഡലമാണ് കോങ്ങാട്. തുളസിയിലുള്ള വിശ്വാസം കൊണ്ടാണ് സീറ്റ് കൊടുത്തത്. ഈ സീറ്റ് തുളസിക്ക് കൊടുത്താൽ ജയിക്കുമോയെന്ന് നേതൃത്വം എന്നോട് ചോദിച്ചു. ഉറപ്പായും ജയിക്കുമെന്ന് ഞാൻ പറഞ്ഞു. മുന്നണിയും പാർട്ടിയും ഏൽപ്പിച്ച ദൗത്യം വിജയകരമായി നടപ്പാക്കിയതിന്റെ സന്തോഷമാണ് എനിക്ക്. മുൻപൊക്കെ തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടും വിജയിച്ചില്ലെന്ന വിഷമം തുളസിക്കും ഇതോടെ മാറി.∙ ഒരു തിരഞ്ഞെടുപ്പു തോൽവിക്കു ശേഷമായിരുന്നല്ലോ നിങ്ങളുടെ വിവാഹം. അന്ന് തുളസിയെ ആശ്വസിപ്പിച്ചിരുന്നോ? ഇനിയും അവസരം വരുമെന്ന് പറഞ്ഞിരുന്നോ ?


Source link

Back to top button