test del 5 copy of del 3
തോറ്റാൽ മാത്രമല്ല മൊട്ടയടി, ആ പ്രസ്താവന ശരിയല്ല; ചോദിക്കാനുണ്ട് രണ്ടായിരത്തിലധികം ‘മൊട്ടകൾ’

‘തിരഞ്ഞെടുപ്പിൽ തോറ്റാൽ മൊട്ടയടിച്ച് കാതില് കമ്മലിട്ട് കിഡ്സൺ കോർണർ മുതൽ മിഠായിത്തെരുവിലൂടെ റെയിൽവേ സ്റ്റേഷൻ വരെ നടക്കും’ – വിജയസാധ്യതയിലുള്ള ആത്മവിശ്വാസം വെളിപ്പെടുത്താൻ ബേപ്പൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി പി.വി.അൻവർ പറഞ്ഞ വാക്കുകളാണിത്. നിറം, വണ്ണം തുടങ്ങി മനുഷ്യരുടെ വ്യത്യസ്തതകളെക്കുറിച്ച് സമൂഹം വളരെ ശ്രദ്ധയോടെ സംസാരിച്ചു തുടങ്ങുന്ന കാലത്താണ് മത്സരിച്ചു തോറ്റാൽ മൊട്ടയടിക്കുമെന്നും കമ്മലിടുമെന്നും അൻവർ പറഞ്ഞത്. ∙ മൊട്ട അപമാനമല്ല, അഭിമാനം എല്ലാം നഷ്ടപ്പെട്ട് കോഴിക്കോട് അങ്ങാടിയിലൂടെ നടക്കുന്ന ഒരാളെയാണ് അൻവർ ആ വാക്കുകളിലൂടെ ചിത്രീകരിച്ചതെന്നു സജീഷ് പറഞ്ഞു. മൊട്ടയടിക്കുന്നത് അപമാനമല്ല, അഭിമാനമാണ്. ഞാൻ തല മൊട്ടയടിച്ചയാളാണ്. അങ്ങനെ ചെയ്യുന്നതിൽ അഭിമാനിക്കുന്നു. അതിൽ അപമാനകരമായ ഒന്നുമില്ല. ഒരു ദിവസം തല വടിച്ചില്ലേലാണു പ്രശ്നം. കുറ്റിമുടി വന്നാൽ ആകെ അസ്വസ്ഥതയാണ്. മൊട്ടയടിച്ച് കമ്മലിട്ടവർ ഞങ്ങളുടെ കൂട്ടത്തിലുണ്ട്. അതൊരു താഴ്ന്ന പരിപാടിയല്ലെന്നും സജീഷ് പറയുന്നു. ∙ മൊട്ട ഗ്ലോബൽ ഫൗണ്ടേഷൻ 2023 ഡിസംബർ 31ന് തൃശൂരിലെ ശോഭാ സിറ്റി മാളിൽ സ്റ്റാൻഡ് അപ് കോമഡി അവതരിപ്പിക്കുകയായിരുന്നു സജീഷ്. ആളുകളുമായി സംവദിക്കുന്നതിനിടെയാണ് സദസ്സിൽ മൂന്നു മൊട്ടത്തലയന്മാരെ കണ്ടത്. അവരെ വേദിയിലേക്കു വിളിച്ചതോടെ സ്റ്റേജിൽ സജീഷ് ഉൾപ്പെടെ 4 മൊട്ടകൾ. ഒന്നിച്ചുള്ള ആ സംസാരം കാണികൾക്കും രസിച്ചു. സെൽഫിയെടുത്ത് ഫെയ്സ്ബുക്കിൽ പങ്കുവച്ചപ്പോൾ അവിടെയും മികച്ച പ്രതികരണം. ഇതോടെ മൊട്ടകളുടെ ഗ്രൂപ്പ് തുടങ്ങിയാലോ എന്നായി ചിന്ത. മൊട്ട ഗ്ലോബൽ ഫൗണ്ടേഷൻ തുടങ്ങിയതിനു പിന്നിലെ രസരകരമായ കഥ സജീഷ് ഓർത്തെടുത്തു.
Source link


