test del 5 copy of del 3
സലാം ഭ്രാന്തുപിടിച്ചു നടക്കുകയാണോയെന്ന് ജി. സുധാകരൻ: ആർക്കാണു ഭ്രാന്തുപിടിച്ചതെന്ന് ആലപ്പുഴക്കാർ മനസ്സിലാക്കിയെന്ന് സലാം

തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിൽ തോൽക്കുമെന്ന് ഉറപ്പായ എൽഡിഎഫ് സ്ഥാനാർഥി എച്ച്.സലാം ഭ്രാന്തുപിടിച്ചു നടക്കുകയാണോയെന്ന് യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി ജി.സുധാകരൻ. സലാമിന് തീവ്രവാദബന്ധമുണ്ടെന്നു താൻ പറഞ്ഞിട്ടില്ല. തനിക്കെതിരെ എന്തോ തെളിവു പുറത്തുവിടുമെന്നാണ് അദ്ദേഹം പറയുന്നത്. അതിനുവേണ്ടി വോട്ടെണ്ണൽ വരെ കാത്തിരിക്കേണ്ടതില്ല.സമഗ്ര സംഭാവനയ്ക്കുള്ള ഇ.വി.ശ്രീധരൻ സ്മാരക പുരസ്കാരം കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തലയിൽനിന്നു സ്വീകരിക്കുകയായിരുന്നു സുധാകരൻ.മത്സരിക്കുന്നതു തന്റെ അവകാശമാണ്. താൻ എവിടെയും പോയിട്ടില്ല. സ്വതന്ത്രനായി നിൽക്കുകയാണ്. തന്നെ സഹായിച്ച കോൺഗ്രസിനോട് എന്നും നന്ദിയുണ്ടായിരിക്കുമെന്നും സുധാകരൻ പറഞ്ഞു. ഡോ.ഇന്ദ്രബാബു അധ്യക്ഷനായി. സിഎംപി സംസ്ഥാന സെക്രട്ടറി സി.പി.ജോൺ, ഡോ.കെ.എം.വേണുഗോപാൽ, റോസ് മേരി, ആചാര്യ ഭദ്ര, ടി.പി.പങ്കജാക്ഷൻ, ഡോ.രാജാ വാരിയർ, എസ്.എൽ.ബിജോയി എന്നിവർ പ്രസംഗിച്ചു.
Source link


