LIFESTYLE NEW
അഞ്ഞൂറ് രൂപ നോട്ട് കൈയ്യിലുണ്ടോ? എന്നാൽ ഇനി ജയിലിൽ കിടക്കാം

ഹൈദരാബാദ്: അഞ്ഞൂറ് രൂപ കൈയ്യിലുണ്ടെങ്കിൽ ഒരു ദിവസം ജയിലിൽ കഴിയാനൊരു അവസരം ഉണ്ട്. എവിടെയാണെന്നല്ലേ? ഹൈദരാബാദ് ചഞ്ചൽഗുഡയിലെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷൻ അഡ്മിനിസ്ട്രേഷനാണ് ഒരു ജയിൽ മ്യൂസിയം തുറന്നത്. ജയിൽ ജീവിതം, ദിനചര്യകൾ, ഭക്ഷണം എന്നിവയക്കുറിച്ച് സന്ദർശകർക്ക് അടുത്ത ധാരണ നൽകുന്നതിന് ആണ് ഇങ്ങനെ ഒരു സംരഭം ആരംഭിച്ചിരിക്കുന്നത്. ഏപ്രിൽ 28 മുതൽ ‘ഫീൽ ദ ജയിലെന്ന’ ഈ അവസരം വിനിയോഗിക്കാൻ പൊതുജനങ്ങൾക്ക് അവസരം നൽകി തുടങ്ങി.
Source link


