test del 5 copy of del 3
വിനോദസഞ്ചാരികൾക്ക് യുഎഇയിൽ നിമിഷങ്ങൾക്കകം ബാങ്ക് അക്കൗണ്ട്; പദ്ധതിക്ക് പേരിട്ടു

അബുദാബി∙ വിനോദസഞ്ചാരികൾക്ക് യുഎഇയിൽ എത്തുമ്പോൾ തന്നെ ഡിജിറ്റലായി ബാങ്ക് അക്കൗണ്ട് തുടങ്ങാനുള്ള നൂതന സംവിധാനം നിലവിൽ വന്നു. സെൻട്രൽ ബാങ്ക് ഓഫ് യുഎഇ, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി (ഐസിപി), അബുദാബി കൊമേഴ്സ്യൽ ബാങ്ക് (എഡിസിബി) എന്നിവ ചേർന്നാണ് ടൂറിസ്റ്റ് ഐഡന്റിറ്റി എന്ന പേരിൽ പുതിയ പദ്ധതി അവതരിപ്പിച്ചത്.ബയോമെട്രിക്, ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ഐസിപി ആണ് ടൂറിസ്റ്റ് ഐഡന്റിറ്റി തയാറാക്കി നൽകുക. എഡിസിബി മൊബൈൽ ആപ്പ് വഴി പൂർണമായും ഡിജിറ്റലായി അക്കൗണ്ട് തുടങ്ങാം. അക്കൗണ്ട് തുടങ്ങുന്നതോടെ ഡിജിറ്റൽ ഡെബിറ്റ് കാർഡ് ലഭ്യമാകും. ആദ്യ ദിവസം മുതൽ പേയ്മെന്റുകൾ നടത്താം.
Source link


