test del 5 copy of del 3
ട്രംപിന്റെ ഗാസ പദ്ധതി പ്രതിസന്ധിയിൽ; യുഎസ് സൈനിക കേന്ദ്രം നിർത്തലാക്കുന്നു

വാഷിങ്ടൻ ∙ ഗാസയിലെ വെടിനിർത്തൽ നിരീക്ഷിക്കുന്നതിലും സഹായമെത്തിക്കുന്നതിലും പരാജയപ്പെട്ടുവെന്ന് വിമർശനമുയർന്നതിനു പിന്നാലെ യുഎസ് സൈനിക കേന്ദ്രം ട്രംപ് ഭരണകൂടം നിർത്തലാക്കുന്നു. ഇസ്രയേലിനു സമീപം പ്രവർത്തിക്കുന്ന സിവിൽ-മിലിട്ടറി കോർഡിനേഷൻ സെന്റർ (സിഎംസിസി) ആണ് പൂട്ടുന്നത്. റോയിട്ടേഴ്സ് വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.നിലവിൽ 190 യുഎസ് സൈനികരുള്ള കേന്ദ്രത്തിൽ പുതിയ മാറ്റം വരുന്നതോടെ സൈനികരുടെ എണ്ണം 40 ആയി ചുരുങ്ങും. പകരം മറ്റ് രാജ്യങ്ങളിൽ നിന്നുള്ള സിവിലിയൻ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്താനാണ് അമേരിക്കയുടെ നീക്കം. ഗാസയിൽ സുരക്ഷാ ചുമതലയേൽക്കാൻ മറ്റ് രാജ്യങ്ങൾ ഇതുവരെ സൈന്യത്തെ വിട്ടുനൽകാൻ തയ്യാറാകാത്തത് ഐഎസ്എഫ് ദൗത്യത്തെയും ആശങ്കയിലാക്കുന്നുണ്ട്. അമേരിക്കൻ സൈന്യം നേരിട്ട് ഗാസയിലേക്ക് ഇറങ്ങില്ലെന്ന് അമേരിക്ക നേരത്തെ വ്യക്തമാക്കിയിരുന്നു. ഗാസയിൽ വെടിനിർത്തൽ നടപ്പിലാക്കാനോ സഹായമെത്തിക്കാനോ നിലവിലെ കേന്ദ്രത്തിനു അധികാരമില്ലായിരുന്നുവെന്ന് നയതന്ത്രജ്ഞർ വിമർശിക്കുന്നു. പുതിയ സുരക്ഷാ ദൗത്യത്തിനു കീഴിലേക്ക് മാറ്റുന്നത് പ്രായോഗികമായി എന്ത് മാറ്റമുണ്ടാക്കുമെന്ന് വ്യക്തമല്ല.
Source link


