test del 5 copy of del 3

ഇറാന്റെ നിർദേശങ്ങളിൽ ട്രംപിന് എതിർപ്പ്; സംസ്ഥാനത്ത് ലോഡ് ഷെഡിങ് – പ്രധാന വാർത്തകൾ


യുദ്ധം അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് തുറക്കാനുമുള്ള ഇറാന്റെ പുതിയ നിർദേശത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് അതൃപ്തിയെന്ന റിപ്പോർട്ട് വാർത്താ തലക്കെട്ടുകളിൽ ഇടംപിടിച്ചു. വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഏര്‍പ്പെടുത്താന്‍ കെഎസ്ഇബി തീരുമാനമെന്ന വാർത്തയും തലക്കെട്ടുകളിൽ ഇടംപിടിച്ചു. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ.വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഏര്‍പ്പെടുത്താന്‍ കെഎസ്ഇബി. രാത്രി 6നും 12നും ഇടയില്‍ അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താനാണ് കെഎസ്ഇബി ഉന്നതതല യോഗത്തില്‍ തീരുമാനമെടുത്തത്. വൈദ്യുതി വിതരണം തടസ്സരഹിതമായി നിർവഹിക്കാൻ ഉപഭോക്താക്കളുടെ സഹകരണം കെഎസ്ഇബി അഭ്യർത്ഥിച്ചു.നിതിൻ രാജിന്റെ മരണത്തിൽ നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ആക്‌ഷൻ കൗൺസിൽ ആഹ്വാനം ചെയ്ത ഹർത്താലിൽ വലഞ്ഞ് ജനം. സംസ്ഥാനത്ത് പലയിടത്തും വ്യാപകമായി വാഹനങ്ങള്‍‌ തടഞ്ഞു. ബസ്സുകളോ മറ്റു വാഹനങ്ങളോ നിർബന്ധിച്ച് തടയില്ലെന്നും വ്യാപാര സ്ഥാപനങ്ങൾ അടപ്പിക്കില്ലെന്നും ആക്‌ഷൻ കൗൺസിൽ നേരത്തെ അറിയിച്ചിരുന്നു.


Source link

Back to top button